വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ തീയിട്ടു കൊല്ലാന്‍ ശ്രമം

സ്ത്രീ സുരക്ഷയെപ്പറ്റി മാറി മാറി വരുന്ന സര്‍ക്കാരുകള്‍ വാതോരാതെ സംസാരിക്കുന്നുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ക്ക് യാതൊരു കുറവും കാണുന്നില്ല. നിയമ പാലകര്‍ തന്നെ സുരക്ഷ ഉറപ്പക്കുന്നതില്‍നിന്നും മുഖം തിരിഞ്ഞു നിന്നാല്‍ എന്തായിരിക്കും അവസ്ഥ? 

Last Updated : Sep 25, 2017, 05:40 PM IST
വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ തീയിട്ടു കൊല്ലാന്‍ ശ്രമം

രാജസ്ഥാന്‍: സ്ത്രീ സുരക്ഷയെപ്പറ്റി മാറി മാറി വരുന്ന സര്‍ക്കാരുകള്‍ വാതോരാതെ സംസാരിക്കുന്നുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ക്ക് യാതൊരു കുറവും കാണുന്നില്ല. നിയമ പാലകര്‍ തന്നെ സുരക്ഷ ഉറപ്പക്കുന്നതില്‍നിന്നും മുഖം തിരിഞ്ഞു നിന്നാല്‍ എന്തായിരിക്കും അവസ്ഥ? 

ഇന്ന് രാജസ്ഥാനില്‍ സംഭവിച്ചത് ഇതാണ്. 

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് 18-കാരിയെ യുവാവ്‌ തീയിട്ടു കൊല്ലാന്‍ ശ്രമിച്ചു. സംഭവം നടന്നത് രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയിലെ ഇസര്‍വ്ലയിലാണ്. ഈ യുവാവ് വളരെ നാളുകളായി യുവതിയെ ശല്യം ചെയ്യുകയായിരുന്നു. ഇതേതുടര്‍ന്ന് യുവതിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു എന്നും  എന്നാല്‍ പോലീസ് തക്ക  നടപടിയെടുത്തില്ല എന്നും പിതാവ് പറഞ്ഞു.

ഈ യുവതി ഇപ്പോള്‍ 75% പൊള്ളലോടെ ഗുരുതരാവസ്ഥയില്‍ ഉദൈപുരിലുള്ള ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് രവി എന്ന് പേരുള്ള ഒരു യുവാവിനെതിരെ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 

Trending News