ജമ്മു-കശ്മീര്‍ സന്ദര്‍ശിക്കാനൊരുങ്ങി രാജ്‌നാഥ് സിംഗ്

ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ജമ്മു-കശ്മീരിലേയ്ക്ക്. 

Last Updated : Oct 21, 2018, 05:40 PM IST
ജമ്മു-കശ്മീര്‍ സന്ദര്‍ശിക്കാനൊരുങ്ങി രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ജമ്മു-കശ്മീരിലേയ്ക്ക്. 

കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് സന്ദര്‍ശനം നടത്തുക. ചൊവ്വാഴ്ചയാണ് രാജ്‌നാഥ് സിംഗ് കശ്മീര്‍ സന്ദര്‍ശിക്കുക. സന്ദര്‍ശനവേളയില്‍ അദ്ദേഹം രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. 

കൂടാതെ, ദിവസം നീണ്ട സന്ദർശനവേളയിൽ ഗവർണറുമായും, സിവിൽ, പോലീസുദ്യോഗസ്ഥർ, സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങി ഉന്നതതല ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തും.  

സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് ശേഷമുള്ള സന്ദര്‍ശനത്തില്‍ അദ്ദേഹം ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തികളിലെയും കശ്മീര്‍ താഴ്‌വരയിലെയും സ്ഥിതിഗതികളാണ് പ്രധാനമായും വിലയിരുത്തുക. 

 

 

Trending News