ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു

 ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. ഉച്ചയ്ക്ക് 12.15-ന് പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.

Last Updated : Jul 25, 2017, 08:39 PM IST
ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു

ന്യുഡല്‍ഹി:  ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. ഉച്ചയ്ക്ക് 12.15-ന് പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.

സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ എം.പി.മാര്‍, പാര്‍ട്ടി നേതാക്കള്‍, വിശിഷ്ട വ്യക്തികള്‍, വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സത്യപ്രതിജ്ഞ ചടങ്ങിന് പുറപ്പെടുംമുമ്പ് രാവിലെ ഗാന്ധിസമാധിയായ രാജ്ഘട്ടില്‍ നിയുക്ത രാഷ്ട്രപതി ആദരാഞ്ജലികളര്‍പ്പിച്ചു. രാഷ്ട്രപതിയും നിയുക്ത രാഷ്ട്രപതിയും ഒരേ വാഹനത്തിലാണ് അംഗരക്ഷകരുടെ അകമ്പടിയോടെ പാര്‍ലമെന്റിലേക്ക് എത്തിച്ചേര്‍ന്നത്.

12.03-ന് പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തിചേര്‍ന്ന ഇരുവരെയും ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്‌സഭാ സ്​പീക്കര്‍, ലോക്‌സഭയുടെയും രാജ്യസഭയുടെയും സെക്രട്ടറി ജനറല്‍മാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന്‍ സ്വീകരിച്ച് ആനയിച്ചു.

വേദിയുടെ മധ്യ ഇരിപ്പടത്തില്‍ നിന്ന്‍ പ്രണബ് മുഖര്‍ജി മാറി. ആ ഇരിപ്പടത്തിലെക്ക് ഇനി കോവിന്ദ് ഇരിക്കും. കോവിന്ദ് ഇരുന്ന ഇരിപ്പിടത്തിലേക്ക് പ്രണബും.

സത്യപ്രതിജ്ഞ ചടങ്ങിന്‌ ശേഷം റാം നാഥ് കോവിന്ദും പ്രണബ് മുഖർജിയും ഒരേവാഹനത്തിൽ രാഷ്ട്രപതി ഭവനിലേക്കു മടങ്ങും. മടക്കയാത്രയില്‍ വാഹനത്തിലും ഇരിപ്പിടം പരസ്പരം മാറിയാകും യാത്ര. കോവിന്ദ് ഇരുന്ന ഇരിപ്പിടത്തിലേക്ക് പ്രണബും. പ്രണബ് മുഖർജി രാഷ്ട്രപതിഭവനിലെ പഠനമുറിയിലെ രാഷ്ട്രപതി കസേരിയിൽ റാം നാഥ് കോവിന്ദിനെ ഇരുത്തി അധികാരക്കൈമാറ്റം നടത്തും.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ്‌ പ്രണബ് മുഖർജി ഇനി താമസിക്കുന്ന 10, രാജാജി മാർഗ് വസതിയിലേക്ക് അദ്ദേഹത്തെ പ്രസിഡന്റ്‌ റാം നാഥ് കോവിന്ദ് അനുഗമിക്കും. തുടർന്നു അദ്ദേഹം രാഷ്ട്രപതി ഭവനിലേക്കു മടങ്ങും.

Trending News