RBI Governor Shaktikanta Das | ശക്തികാന്ത ദാസിന് ആർബിഐ ​ഗവർണർ സ്ഥാനം മൂന്ന് വർഷം കൂടി നീട്ടി നൽകി കേന്ദ്ര സർക്കാർ

2021 ഡിസംബർ 10 മുതൽ മൂന്ന് വർഷത്തേക്കാണ് കാലാവധി നീട്ടിയത്

Written by - Zee Malayalam News Desk | Last Updated : Oct 29, 2021, 09:56 AM IST
  • ശക്തികാന്ത ദാസിനെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണറായി പുനർനിയമിക്കുന്നതിന് ക്യാബിനറ്റിന്റെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റി അംഗീകാരം നൽകി
  • 2018 ഡിസംബറിലാണ് ശക്തികാന്ത ദാസിനെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ​ഗവർണറായി നിയമിച്ചത്
  • 1980 ബാച്ചിലെ ഐഎഎസ് തമിഴ്നാട് കേഡറിലെ ഉദ്യോ​ഗസ്ഥനാണ് ശക്തികാന്ത ദാസ്
  • നേരത്തെ ധനകാര്യ മന്ത്രാലയത്തിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്സ് സെക്രട്ടറിയായിരുന്നു ശക്തികാന്ത ദാസ്
RBI Governor Shaktikanta Das | ശക്തികാന്ത ദാസിന് ആർബിഐ ​ഗവർണർ സ്ഥാനം മൂന്ന് വർഷം കൂടി നീട്ടി നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ആർബിഐ ​ഗവർണർ (RBI Governor) ശക്തികാന്ത ദാസിന്റെ കാലാവധി മൂന്ന് വർഷത്തേക്ക് നീട്ടി കേന്ദ്ര സർക്കാർ. 2021 ഡിസംബർ 10 മുതൽ മൂന്ന് വർഷത്തേക്കാണ് (Extension) കാലാവധി നീട്ടിയത്. 

ശക്തികാന്ത ദാസിനെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണറായി പുനർനിയമിക്കുന്നതിന് ക്യാബിനറ്റിന്റെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റി അംഗീകാരം നൽകിയതായി ഔദ്യോ​ഗിക പ്രസ്താവനയിൽ പറയുന്നു. 2018 ഡിസംബറിലാണ് ശക്തികാന്ത ദാസിനെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ​ഗവർണറായി നിയമിച്ചത്.

ALSO READ: RBI Monetary Policy October 2021: പണപ്പെരുപ്പം നേരിടുന്ന സാധാരണക്കാർക്ക് ആശ്വാസവുമായി ആർബിഐ; പലിശ നിരക്കിൽ മാറ്റമില്ല

1980 ബാച്ചിലെ ഐഎഎസ് തമിഴ്നാട് കേഡറിലെ ഉദ്യോ​ഗസ്ഥനാണ് ശക്തികാന്ത ദാസ്. നേരത്തെ ധനകാര്യ മന്ത്രാലയത്തിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്സ് സെക്രട്ടറിയായിരുന്നു ശക്തികാന്ത ദാസ്. വേൾഡ് ബാങ്ക്, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് എന്നിവിടങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News