Republic Day 2021: ഇത്തവണ റിപ്പബ്ലിക് ദിനത്തിൽ ശരണം വിളി മുതൽ റാഫേൽ യുദ്ധവിമാനം വരെ

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.     

Written by - Ajitha Kumari | Last Updated : Jan 25, 2021, 04:36 PM IST
  • ഇത്തവണത്തെ പരേഡില്‍ ദുർഗ മാതാ കീ ജയ്, ഭരത് മാതാ കീ ജയ് തുടങ്ങിയ സ്തുതികള്‍ക്കും കാഹളങ്ങള്‍ക്കുമൊപ്പം അയ്യപ്പ സ്തുതിയും കേള്‍ക്കാമെന്നതാണ് മറ്റൊരു പ്രത്യേകത.
  • 'സ്വാമിയേ ശരണമയ്യപ്പ' എന്ന അയ്യപ്പ സ്തുതി മുഴക്കുന്നത് 861 ബ്രഹ്മോസ് റജിമെന്റ് കമാന്റാണ്.
  • മഹാമാരിക്കിടയിലും കേരളത്തിന് ആശ്വാസം എന്നുപറയുന്നത് കേരളത്തിന്‍റെ ഫ്ലോട്ടിന് ഇത്തവണ പരേഡിൽ പങ്കെടുക്കാനുള്ള അനുമതി ലഭിച്ചുവെന്നതാണ്.
Republic Day 2021: ഇത്തവണ റിപ്പബ്ലിക് ദിനത്തിൽ ശരണം വിളി മുതൽ റാഫേൽ യുദ്ധവിമാനം വരെ

Republic Day 2021: രാജ്യം 72 മത് റിപ്പബ്ലിക് ദിനം ആഘോഷിക്കുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരിക്കുകയാണ്.  റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. 

കോവിഡ് മഹാമാരിക്കിടയിൽ (Covid Pandemic) നടക്കുന്ന ഈ റിപ്പബ്ലിക് ദിന പരേഡിലെ ആഘോഷങ്ങൾ വളരെ വ്യത്യസ്തമായിരിക്കും.  മാത്രമല്ല മുന്‍വര്‍ഷങ്ങളിലേതിനേക്കാൾ  കടുത്ത നിയന്ത്രണത്തിലായിരിക്കും ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ (Republic Day 2021). ഇത്തവണ പരേഡില്‍ ഇന്ത്യന്‍ വ്യോമസേനയു‌ടെ പുതിയ തേരാളിയായ റാഫേല്‍ (Rafale Fighter) യുദ്ധവിമാനം അതിന്റെ സാന്നിധ്യമറിയിക്കും.  ഇത്തവണ പരേഡിനും കള്‍ച്ചറല്‍ ആഘോഷങ്ങള്‍ക്കുമെല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ ഇത്തവണ സന്ദര്‍ശകരുടെ എണ്ണത്തിലും കുറവ് ഉണ്ടായിരിക്കും.

Also Read: Amazon Great Republic Day Sale: 2000 രൂപയ്ക്ക് താഴെ വിലയിൽ 20 Gadget-കൾ

സാധാരണയായി റിപ്പബ്ലിക്‌ ദിന പരേഡ് (Republic Day Parade‌) കാണുവാന്‍ 1.3 ലക്ഷം കാണികള്‍ക്കാണ്‌ അവസരം ലഭിച്ചിരുന്നത് എന്നാൽ ഇത്തവണ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ 25000 പേര്‍ക്കു മാത്രമാണ് പരേഡ് കാണുവാന്‍ അവസരമുള്ളത്.  മാത്രമല്ല പരേഡ് കാണുവാൻ 60 വയസില്‍ മേലെ പ്രായമായവര്‍ക്കും 15 വയസിനു താഴെ പ്രായമുള്ളവർക്കും  സന്ദര്‍ശനത്തിന് അനുമതി നൽകിയിട്ടില്ല.  

കൂടാതെ ഇത്തവണ പരേഡും വെട്ടിച്ചുരുക്കിയിട്ടുണ്ട്. സാധാരണ ഈ ദിവസം വിജയ് ചൗക്കില്‍ (Vijay Chowk) നിന്നും ആരംഭിക്കുന്ന പരേഡ് റെഡ് ഫോര്‍ട്ട് വരെ 8.2 കിലോമീറ്റര്‍ ആണ് നടത്തിരിയിരുന്നതെങ്കിൽ ഇത്തവണ പരേഡ് വിജയ് ചൗക്കില്‍ നിന്നും ആരംഭിച്ച് നാഷണല്‍ സ്റ്റേഡിയത്തില്‍ അവസാനിക്കുന്ന വിധത്തിലാണ് നടത്തുക. അതായത് പരേഡിന്റെ ദൂരം വെറും 3.3 കിലോമീറ്റര്‍ ആയി ചുരുക്കിയെന്നർത്ഥം.   

മുഖ്യാതിഥി സൂരിനാം പ്രസിഡന്‍റ് 

ഇത്തവണ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായി എത്തുന്നത് സൂരിനാം പ്രസിഡന്‍റ് (Suriname President) ചന്ദ്രികപെര്‍സാദ് സാന്തോഖിയാണ്.  സൂരിനാം തെക്കേ അമേരിക്കയില്‍ വടക്കു കിഴക്കന്‍ അറ്റ്ലാന്‍റിക് തീരത്തു സ്ഥിതി ചെയ്യുന്ന രാജ്യമാണ്.  മാത്രമല്ല ഇന്ത്യയുമായി മികച്ച നയതന്ത്ര ബന്ധം പുലര്‍ത്തുന്ന ഒരു രാജ്യം കൂടിയാണ് സുരിനാം.  നേരത്തേ ഇത്തവണത്തെ  റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ (Boris Johnson) മുഖ്യാതിഥിയാകുമെന്നായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് അദേഹം പിന്മാറുകയായിരുന്നു.  കോവിഡിന്റെ പുതിയ വകഭേദം യുകെയിൽ വ്യാപിക്കുകയാണ് എന്നാണ് റിപ്പോർട്ട്.   

Also Read: Amazon: ആമസോൺ Republic Day Sale, Electronic ഉത്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവ്

റാഫേല്‍ യുദ്ധവിമാനം 

ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ റാഫേൽ യുദ്ധവിമാനവും (Rafale Fighter) സാന്നിധ്യമറിയിക്കും.  റിപ്പോർട്ടുകൾ അനുസരിച്ച് 'വെർട്ടിക്കൽ ചാർലി' ഘടനയിലാകും റാഫേല്‍ പരേഡ് ന‌ടത്തുക. താഴ്ന്ന് പറക്കുകയും തുടര്‍ന്ന് കുത്തനെ മുകളിലേക്കു കുതിക്കുകയും ചെയ്യുന്ന വിമാനം ഉയരത്തിൽവച്ച് പ്രകടനങ്ങൾ നടത്തുന്ന രീതിയേയാണ് വെർട്ടിക്കൽ ചാർലി ഘടന എന്നു വിളിക്കുന്നത്.   ഒരു റാഫേൽ (Rafale Fighter) വിമാനമായിരിക്കും പരേഡിൽ പങ്കെടുക്കുന്നത്.  റാഫേലിനെ കൂടാതെ വ്യോമസേനയുടെ 38 വിമാനങ്ങളും ഇന്ത്യൻ സൈന്യത്തിന്റെ നാല് വിമാനങ്ങളും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. മറ്റൊരു വിവരം എന്നുപറയുന്നത് ഇത്തവണയും ബംഗ്ലാദേശില്‍ നിന്നുള്ള സൈനികര്‍ പരേഡില്‍ പങ്കെടുക്കുന്നുണ്ട് എന്നതാണ്.

കൊവിഡ് മഹാമാരിയെ (Covid Pandemic)  കണക്കിലെടുത്ത് ഇത്തവണത്തെ പല ആകര്‍ഷകമായ പരിപാടികളേയും ആഘോഷത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതിൽ ഒന്നാണ് പാരമാലിറ്ററി ഫോഴ്‌സിന്റ മോട്ടോര്‍ സൈക്കിള്‍ അഭ്യാസം ഇത്തവണയുണ്ടാകില്ലയെന്നത്. കൂടാതെ സൈന്യത്തില്‍ നിന്നും വിരമിച്ച പ്രായമായ സൈനികരുടെ പരേഡും ഇത്തവണയില്ല. ഇത്തവണ സ്കൂള്‍ കുട്ടികളു‌ടെ പരേഡും ഇല്ല. 

അതുപോലെതന്നെ 124 പേരെ പങ്കെ‌ടുപ്പിച്ചുള്ള മാര്‍ച്ച് പാസ്റ്റ് ഇത്തവണ 96 പേരെ വെച്ചായിരിക്കും നടത്തുന്നത്. അതുപോലെ മാധ്യമപ്രവർത്തകരുടെ എണ്ണം 300 ല്‍ നിന്നും മാറ്റി 100 പേർക്ക് മാത്രമേ ഇത്തവണ വേദിയില്‍ അനുമതി നൽകിയിട്ടുള്ളത്. 

ഇത്തവണ പരേഡിൽ സൈനികരുടെ ശരണം വിളിയും 

ഇത്തവണത്തെ പരേഡില്‍ ദുർഗ മാതാ കീ ജയ്, ഭരത് മാതാ കീ ജയ് തുടങ്ങിയ സ്തുതികള്‍ക്കും കാഹളങ്ങള്‍ക്കുമൊപ്പം അയ്യപ്പ സ്തുതിയും കേള്‍ക്കാമെന്നതാണ് മറ്റൊരു പ്രത്യേകത.  'സ്വാമിയേ ശരണമയ്യപ്പ' (Swamiye Sharanamayyappa) എന്ന അയ്യപ്പ സ്തുതി മുഴക്കുന്നത് 861 ബ്രഹ്മോസ് റജിമെന്റ് കമാന്റാണ് .

മഹാമരിക്കിടയിലും കേരളത്തിന് ആശ്വാസം എന്നുപറയുന്നത് കേരളത്തിന്‍റെ ഫ്ലോട്ടിന് (Kerala Tableau) ഇത്തവണ പരേഡിൽ പങ്കെടുക്കാനുള്ള അനുമതി ലഭിച്ചുവെന്നതാണ്. കഴിഞ്ഞ തവണ കേരളത്തിന് അവസരം ലഭിച്ചിരുന്നില്ല.  കയര്‍ മേഖലയേക്കുറിച്ചുള്ള രൂപശില്‍പമാണ്‌ ഇത്തവണ കേരളം ഒരുക്കുന്നത്‌. കേരളത്തെ കൂടാതെ ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, ഛത്തിസ്ഗഡ്, ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക, ലഡാക്ക്, മഹാരാഷ്ട്ര, പഞ്ചാബ്, സിക്കിം, തമിഴ്‌നാട്, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, വെസ്റ്റ് ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ ഫ്ലോട്ടുകളും പരേഡിൽ പങ്കെടുക്കും.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News