Republic Day 2023 : 74-ാം റിപ്പബ്ലിക്ക് ദിനാഘോഷ നിറവിൽ രാജ്യം; ഡൽഹിയിൽ കനത്ത സുരക്ഷ

Republic Day 2023 Celebrations : രാവിലെ 7.30ന് പ്രസിഡന്റ് ദ്രൗപതി മുർമു ദേശീയ പതാക ഉയർത്തുന്നതോടെ 74-ാം റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്ക് തുടക്കമാകും

Written by - Zee Malayalam News Desk | Last Updated : Jan 26, 2023, 06:49 AM IST
  • ഇന്ത്യയുടെ 15-ാം രാഷ്ട്രപതിയായ തിരഞ്ഞെടുത്ത പ്രസിഡന്റ് ദ്രൗപതി മുർമു ഇതാദ്യമായിട്ടാണ് ത്രിവർണ പതാക കർത്തവ്യപഥിൽ ഉയർത്തുന്നത്.
  • തുടർന്ന് വിവധ സേനകളുടെ പരേഡും അഭ്യാസ പ്രകടനങ്ങളും ഒപ്പം തിരഞ്ഞെടുക്കപ്പെട്ട 23 ടാബ്ലോ പ്രദർശനവും കർത്തവ്യപഥിൽ നടക്കും.
  • കേരളത്തിന്റെ ടാബ്ലോ സ്ത്രീശക്തിയും ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടു.
Republic Day 2023 : 74-ാം റിപ്പബ്ലിക്ക് ദിനാഘോഷ നിറവിൽ രാജ്യം; ഡൽഹിയിൽ കനത്ത സുരക്ഷ

ന്യൂ ഡൽഹി : 74-മത് റിപ്പബ്ലിക്ക് ദിന നിറവിൽ രാജ്യം. രാജ്യത്ത് സ്വന്തമായി ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ്മ പുതുക്കലാണ് എല്ലാവർഷവും ജനുവരി 26ന് റിപ്പബ്ലിക്ക് ദിനമായി ആഘോഷിക്കുന്നത്. ഇന്ത്യയുടെ 15-ാം രാഷ്ട്രപതിയായ തിരഞ്ഞെടുത്ത പ്രസിഡന്റ് ദ്രൗപതി മുർമു ഇതാദ്യമായിട്ടാണ് ത്രിവർണ പതാക കർത്തവ്യപഥിൽ ഉയർത്തുന്നത്. തുടർന്ന് വിവധ സേനകളുടെ പരേഡും അഭ്യാസ പ്രകടനങ്ങളും ഒപ്പം തിരഞ്ഞെടുക്കപ്പെട്ട 23 ടാബ്ലോ പ്രദർശനവും കർത്തവ്യപഥിൽ നടക്കും. കേരളത്തിന്റെ ടാബ്ലോ സ്ത്രീശക്തിയും ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടു.

ഇന്നലെ ജനുവരി 25 രാത്രി രാഷ്ട്രപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്തതോടെ ഇന്ത്യയുടെ 74-ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുകയായിരുന്നു. ഇന്ന് ജനുവരി 26ന് രാവിലെ 7.30ന് ദേശീയ ഗാനത്തടെ കർത്തവ്യപഥിൽ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. പത്തി മണിയോടെയാണ് പരേഡുകൾ ആരംഭിക്കുക. വിജയ് ചൌക്കിൽ നിന്നും ആരംഭിക്കുന്ന പരേഡ് ചെങ്കോട്ടയിൽ വന്ന് അവസാനിക്കുന്ന വിധത്തിലാണ് പരേഡുകൾ ക്രമീകരിച്ചിരിക്കുന്നത്.

ALSO READ : Republic Day 2023: റിപ്പബ്ലിക് ദിന പരേഡിന്റെ ടിക്കറ്റുകൾ എങ്ങനെ ഓൺലൈനായി ബുക്ക് ചെയ്യാം?

ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയാണ് ഈ വര്ഷം റിപ്പബ്ലിക് ദിനത്തിൽ മുഖ്യാഥിതിയായി എത്തുന്നത്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഈ വർഷം മുതൽ കൂടുതൽ ജനപങ്കാളിത്തതോടെയാണ് രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്ത്. സേനയുടെ പരേഡുകളും മറ്റ് റിപ്പബ്ലിക്ക് ദിന ചടങ്ങുകൾ നേരിൽ കാണാൻ ജനങ്ങൾക്ക് അവസരം ഒരുക്കിട്ടുണ്ട്. അതോടൊപ്പം രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷയാണ് പോലീസും കേന്ദ്രസേനയും ഒരുക്കിയിരിക്കുന്നത്.

കൂടാതെ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ഈ വർഷത്തെ പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആകെ 91 പേർ പദ്മശ്രീയും, 9 പേർ പദ്മ ഭൂഷണും 1 പദ്മ വിഭൂഷണും നേടി. പദ്മശ്രീ നേടിയവരിൽ നാല് പേർ മലയാളികളാണ്.കേരളത്തിൽ നിന്ന് ഗാന്ധിയൻ വി പി അപ്പുക്കുട്ടൻ പൊതുവാൾ, നെല്‍വിത്ത് സംരക്ഷകന്‍ ചെറുവയല്‍ രാമന്‍, കളരിയാശാന്‍ എസ് ആര്‍ ഡി പ്രസാദ്, ചരിത്രകാരന്‍ സി ഐ എഐസക് എന്നിവര്‍ പദ്മശ്രീ പുരസ്കാരത്തിന് അർഹനായി.

9 പേരാണ് പദ്മഭൂഷണ് അര്‍ഹരായത്. ഒആർഎസ് ലായനി വികസിപ്പിച്ച ദിലീപ് മഹാലാനബിസിനാണ് പദ്മവിഭൂഷൺ പുരസ്കാരം.5 കോടിയോളം പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ച ഒആർഎസ് ലായനിയുടെ കണ്ടുപിടിത്തം തന്നെയാണ് ഇദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. 87 കാരനായ ഇദ്ദേഹം പശ്ചിമ ബംഗാൾ സ്വദേശിയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News