VIDEO: വീട്ടില്‍ സ്വന്തമായി രൂപകല്‍പ്പന ചെയ്ത ലിഫ്റ്റുമായി റിട്ടയേര്‍ഡ് പ്രൊഫസര്‍

  ഈ ലിഫ്റ്റിന്‍റെ പ്രധാന പ്രത്യേകത എന്നുപറയുന്നത് വൈദ്യുതി ഇല്ലാതെയും ഈ ലിഫ്റ്റ് പ്രവര്‍ത്തിക്കുമെന്നതാണ്. കംപ്രസറില്‍ വായു സമ്മര്‍ദം ഉണ്ടാകുന്നതിനനുസരിച്ചാണ് ലിഫ്റ്റ് പ്രവര്‍ത്തിക്കുക.

Last Updated : Apr 26, 2018, 02:49 PM IST
VIDEO: വീട്ടില്‍ സ്വന്തമായി രൂപകല്‍പ്പന ചെയ്ത ലിഫ്റ്റുമായി റിട്ടയേര്‍ഡ് പ്രൊഫസര്‍

കോയമ്പത്തൂര്‍: വീട്ടില്‍ സ്വന്തമായി ഒരു ലിഫ്റ്റ് രൂപകല്‍പ്പന ചെയ്തിരിക്കുകയാണ് കോയമ്പത്തൂര്‍ സ്വദേശിയും റിട്ടയേര്‍ഡ് പ്രൊഫസറുമായ ഡോ.വിജയന്‍. രണ്ട് നിലകളിലേക്ക് വരെ ലിഫ്റ്റ് ഉയര്‍ത്താന്‍ സാധിക്കും മാത്രമല്ല 200 കിലോഗ്രാം വരെ തൂക്കം വഹിക്കാനും ഈ ലിഫ്റ്റിന് സാധിക്കും.

ഈ ലിഫ്റ്റിന്‍റെ പ്രധാന പ്രത്യേകത എന്നുപറയുന്നത് വൈദ്യുതി ഇല്ലാതെയും ഈ ലിഫ്റ്റ് പ്രവര്‍ത്തിക്കുമെന്നതാണ്. കംപ്രസറില്‍ വായു സമ്മര്‍ദം ഉണ്ടാകുന്നതിനനുസരിച്ചാണ് ലിഫ്റ്റ് പ്രവര്‍ത്തിക്കുക.

വീഡിയോ കാണാം:

വൈദ്യുതി ഇല്ലാതെയും ലിഫ്റ്റ് പ്രവര്‍ത്തിക്കും. എത്രത്തോളം നേരം കംപ്രസറില്‍ വായു സമ്മര്‍ദം നിലനില്‍ക്കുന്നോ അത്രയും നേരം വൈദ്യുതി ഇല്ലാതെ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമേന്നും ആറ് മാസം കൊണ്ടാണ് ഈ ലിഫ്റ്റ് താന്‍ രൂപകല്‍പ്പന ചെയ്തതെന്നും പ്രൊഫസര്‍ ഡോ.വിജയന്‍ എഎന്‍ഐയോട് പറഞ്ഞു.

എന്‍റെ വീട് ഒന്നാം നിലയിലാണെന്നും, തന്‍റെ വീട്ടിലേക്ക് എത്തുന്ന പ്രായമായവര്‍ക്ക് പടികയറിവരാന്‍ ബുദ്ധിമുട്ടാണെന്നും അവരെ സഹായിക്കാനായാണ് ലിഫ്റ്റ് രൂപകല്‍പ്പന ചെയ്തതെന്നുമാണ് പ്രൊഫസര്‍ പറയുന്നത്. അതുപോലെതന്നെ വെള്ളത്തിന്‍റെ കാനുകളും, അരിച്ചാക്കുകളും മറ്റ് ഭാരമുള്ള വസ്തുക്കളും മുകള്‍ നിലയിലേക്ക് എത്തിക്കാനുള്ള ബുദ്ധിമുട്ടിനും ഇതോടെ പരിഹാരമായെന്നാണ് അദ്ദേഹം പറയുന്നത്.

Trending News