Dattatreya Hosabale യെ ആർഎസ്എസ് സർകാര്യവാഹ് ആയി തിരഞ്ഞെടുത്തു

ബംഗളൂരുവിൽ നടന്ന അഖില ഭാരതീയ പ്രതിനിധി സഭയിലാണ് ചുമതല നൽകിയത്.

Written by - Zee Malayalam News Desk | Last Updated : Mar 20, 2021, 02:44 PM IST
  • ദത്താത്രേയ ഹോസബാളെയെ സർകാര്യവാഹ് ആയി നിയോഗിച്ചു.
  • ബംഗളൂരുവിൽ നടന്ന അഖില ഭാരതീയ പ്രതിനിധി സഭയിലാണ് ചുമതല നൽകിയത്.
  • അഖിലേന്ത്യാ പ്രതിനിധി സമ്മേളനത്തിൽ സംഘത്തിന്റെ പ്രവർത്തനം അവലോകനം ചെയ്തതു
Dattatreya Hosabale യെ ആർഎസ്എസ് സർകാര്യവാഹ് ആയി തിരഞ്ഞെടുത്തു

ബംഗളൂരു: ആർഎസ്എസ്‌ സഹസർകാര്യവാഹ് ആയിരുന്ന ദത്താത്രേയ ഹോസബാളെയെ (Dattatreya Hosabale) സർകാര്യവാഹ് ആയി നിയോഗിച്ചു. ബംഗളൂരുവിൽ നടന്ന അഖില ഭാരതീയ പ്രതിനിധി സഭയിലാണ് ചുമതല നൽകിയത്.

Dattatreya Hosabale രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (RSS) വിവിധ അഖില ഭാരതീയ ചുമതലകൾ വഹിച്ചതിനു ശേഷം 2009 മുതൽ സഹസർകാര്യവാഹായി ചുമതലയേറ്റിരുന്നു. ഭയ്യാജി ജോഷിയുടെ പിൻഗാമിയായാണ് Dattatreya Hosabale.

Also Read: ആര്‍എസ്എസിന്‍റെ ഗുരുജി മോദിക്കാലത്ത് പ്രസക്തന്‍ ആകുന്നതിന് പിന്നില്‍ ?

12 വർഷമായി ഈ ഉത്തരവാദിത്തം താൻ കൈകാര്യം ചെയ്യുന്നുണ്ടെന്നും ഇപ്പോൾ ഈ ഉത്തരവാദിത്തം ഒരു യുവാവിന് നൽകണമെന്നും ഭയ്യാജി ജോഷി ആഗ്രഹം പ്രകടിപ്പിച്ചതായി ഓൾ ഇന്ത്യ പബ്ലിസിറ്റി ഹെഡ് അരുൺ കുമാർ പറഞ്ഞു. മൂന്ന് വർഷമായി ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ട ദത്താത്രേയ ഹൊസബോൾ ഇപ്പോൾ സംഘത്തിൽ രണ്ടാം സ്ഥാനത്തെത്തി.

ഈ തീരുമാനം എടുക്കാൻ കാരണം ഭയ്യാജി ജോഷിയുടെ പ്രായകൂടുതൽ കാരണമാണെന്നും അദ്ദേഹം ആരോഗ്യവാനായി ഇരിക്കുന്നുൺവെന്നും അരുൺ കുമാർ വ്യക്തമാക്കിയിട്ടുണ്ട്.    

ദത്താത്രേയ ഹോസബാളെ (Dattatreya Hosabale) അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൽ നിന്നും ആർഎസ്എസിന്റെ സർകാര്യവാഹ് പദവിയിലേക്കെത്തിയ രാഷ്ട്ര തന്ത്രജ്ഞനാണ് . ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയാണ് അദ്ദേഹം. 

അടിയന്തിരാവസ്ഥക്കാലത്ത് രണ്ടാം സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചത്കൊണ്ട് പതിനാറു മാസം കഠിനതടവ് അനുഭവിച്ചിരുന്നു. രാഷ്ട്രസേവന രംഗത്ത് ഏതാണ്ട് അഞ്ച് പതിറ്റാണ്ടിലധികം പൂർത്തിയാക്കിയാണ് ദത്താത്രേയ ഹോസബാളെ ആർഎസ്എസ് സർകാര്യവാഹ് പദവിയിലേക്കെത്തുന്നത്.

Also Read: ആര്‍എസ്എസ് സ്ഥാപകന്‍ ഡോക്ടര്‍ ഹെഡ്ഗെവാര്‍ ജയന്തി

1955 ൽ കർണാടകയിലെ ഷിമോഗ ജില്ലയിലെ സൊറാബിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.  വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ആർഎസ്എസ് പ്രവർത്തകനായി. 1972 ൽ എബിവിപിയുടെ പ്രവർത്തകനായി വിദ്യാർത്ഥി രാഷ്ട്രീയത്തിലെത്തിയ ഹോസബാളെ അടിയന്തിരാവസ്ഥ വിരുദ്ധ പോരാട്ടത്തിൽ സജീവമായി പങ്കെടുത്തു. 

ആസാമിലെ യുവജന വികസന കേന്ദ്രം വികസിപ്പിക്കുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.  പതിനഞ്ച് വർഷത്തോളം ദേശീയ ജനറൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.

രാഷ്ട്ര സ്വയംസേവക സംഘത്തിന്റെ (RSS) അഖിലേന്ത്യാ പ്രതിനിധി സമ്മേളനത്തിൽ സംഘത്തിന്റെ പ്രവർത്തനം അവലോകനം ചെയ്തതു. രാജ്യത്ത് അതിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിനെക്കുറിച്ചും ചർച്ച നടന്നു. 

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ നടത്തിയ പ്രവർത്തനങ്ങൾ എബിപിഎസ് (ഓൾ ഇന്ത്യ ജനപ്രതിനിധിസഭ) അവലോകനം ചെയ്യുമെന്നും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നടക്കാനിരിക്കുന്ന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുമെന്നും അഖിലേന്ത്യാ പബ്ലിസിറ്റി ഹെഡ് അരുൺ കുമാർ നേരത്തെ പറഞ്ഞിരുന്നു. കൂടാതെ രാജ്യത്ത് സംഘത്തിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിനുള്ള വഴികളും ചർച്ച ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News