കോപ്പിയടിച്ചതിന് ശകാരിക്കപ്പെട്ട വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു; സത്യഭാമ വാഴ്സിറ്റിയില്‍ പ്രതിഷേധം

പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന് ശകാരിച്ചതിന്‍റെ പേരില്‍ ചെന്നൈയിലെ സത്യഭാമ സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് സഹപാഠികള്‍ സര്‍വകലാശാല ഓഫീസിന് തീയിട്ടു. 

Last Updated : Nov 23, 2017, 08:54 AM IST
കോപ്പിയടിച്ചതിന് ശകാരിക്കപ്പെട്ട വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു; സത്യഭാമ വാഴ്സിറ്റിയില്‍ പ്രതിഷേധം

ചെന്നൈ: പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന് ശകാരിച്ചതിന്‍റെ പേരില്‍ ചെന്നൈയിലെ സത്യഭാമ സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് സഹപാഠികള്‍ സര്‍വകലാശാല ഓഫീസിന് തീയിട്ടു. 

ക്യാമ്പസിലെ സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാന്‍ പൊലീസിനെ വിന്യസിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. 

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ രാഗമോണിക്കയാണ് ആത്മഹത്യ ചെയ്തത്. പരീക്ഷയ്ക്ക് കോപ്പിയടിച്ചതില്‍ രാഗമോണിക്കയെ ഇന്‍വിജിലേറ്റര്‍ പരീക്ഷ ഹാളില്‍ വച്ച് പരസ്യമായി ശകാരിച്ചിരുന്നു. ഇതില്‍ മനം നൊന്താണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതെന്ന് സഹപാഠികള്‍ ആരോപിച്ചു. 

ആത്മഹത്യയെ തുടര്‍ന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ക്യാമ്പസിലെ ഓഫീസ് തീയിട്ട വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികള്‍ അടിച്ചു തകര്‍ത്തു. തുടര്‍ന്ന് പൊലീസ് എത്തിയാണ് വിദ്യാര്‍ത്ഥികളെ പിരിച്ചു വിട്ടത്. 

Trending News