Delhi Pollution: ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതരം, സ്കൂളുകള്‍ക്ക് 2 ദിവസം അവധി

Delhi Pollution Update:  മലിനീകരണ തോത് ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിലെ എല്ലാ സർക്കാർ, സ്വകാര്യ പ്രൈമറി സ്‌കൂളുകൾക്കും അടുത്ത 2 ദിവസത്തേക്ക് അവധിയായിരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു   

Written by - Zee Malayalam News Desk | Last Updated : Nov 2, 2023, 09:57 PM IST
  • വർദ്ധിച്ചുവരുന്ന മലിനീകരണവും വായുവിന്‍റെ ഗുണനിലവാരം മോശമായതും മൂലം അടുത്ത 15 ദിവസങ്ങൾ നിർണായകമാകുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് വ്യക്തമാക്കി
Delhi Pollution: ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതരം, സ്കൂളുകള്‍ക്ക് 2 ദിവസം അവധി

Delhi Pollution Update: ദേശീയ തലസ്ഥാനത്ത് വായു മലിനീകരണ തോത് ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ അടിയന്തിര നടപടി സ്വീകരിച്ച് ഡല്‍ഹി സര്‍ക്കാര്‍. രാജ്യ തലസ്ഥാനത്തെ സ്കൂളുകള്‍ക്ക് 2 ദിവസത്തെ അവധി പ്രഖ്യാപിച്ചു. 

Also Read:  Arvind Kejriwal: ഇഡിയെ തഴഞ്ഞ് അരവിന്ദ് കേജ്‌രിവാൾ മധ്യ പ്രദേശില്‍ പ്രചാരണത്തില്‍!! ലക്ഷ്യം കോണ്‍ഗ്രസോ? 
 
ഡൽഹിയില്‍ അഞ്ചാം ക്ലാസ് വരെയാണ് ഈ അവധി ബാധകമാവുക. മലിനീകരണ തോത് ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിലെ എല്ലാ സർക്കാർ, സ്വകാര്യ പ്രൈമറി സ്‌കൂളുകൾക്കും അടുത്ത 2 ദിവസത്തേക്ക് അവധിയായിരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.

 

Also Read:   Delhi Pollution Alert: ഡൽഹി വായു മലിനീകരണം മാരകമായ തോതില്‍, ഭയപ്പെടുത്തുന്ന പഠന റിപ്പോര്‍ട്ട് 
 
രാജ്യതലസ്ഥാനത്തും സമീപ പ്രദേശങ്ങളിലുമുള്ള വായുവിന്‍റെ ഗുണനിലവാരം ഗുരുതരമായ വിഭാഗത്തിലേക്ക് കടന്നതോടെയാണ് നിര്‍ണ്ണായക നടപടി സര്‍ക്കാര്‍ സ്വീകരിച്ചത്. ഡൽഹിയില്‍  വ്യാഴാഴ്ച GRAP III നടപ്പാക്കി. GRAP സ്റ്റേജ്-III നടപ്പിലാക്കിയതിന്‍റെ ഭാഗമായാണ് അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് അവധി പ്രഖ്യാപിച്ചത്. കൂടാതെ കെട്ടിട നിര്‍മ്മാണ പ്രവർത്തനങ്ങള്‍ക്കും കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കും. 

റിപ്പോര്‍ട്ട് അനുസരിച്ച് വ്യാഴാഴ്ച വൈകുന്നേരത്തോടെ ഡൽഹിയിലെ AQI 402-ൽ എത്തി, അത് 'കടുത്ത' വിഭാഗത്തിൽപ്പെടും. (401-450).

അതേസമയം, വർദ്ധിച്ചുവരുന്ന മലിനീകരണവും വായുവിന്‍റെ ഗുണനിലവാരം മോശമായതും മൂലം അടുത്ത 15 ദിവസങ്ങൾ നിർണായകമാകുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് വ്യക്തമാക്കി. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഈ വിഷയത്തില്‍ സഹകരിക്കണമെന്നും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ട് എന്നും എല്ലാവരും അതിനെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News