തുടര്‍ച്ചയായി നാലാം ദിനവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍

  

Last Updated : Mar 19, 2018, 04:17 PM IST
തുടര്‍ച്ചയായി നാലാം ദിനവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍

മുംബൈ: തുടര്‍ച്ചയായി നാലാമത്തെ വ്യാപാരദിനത്തിലും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ കൂപ്പുകുത്തി. 2017 ഡിസംബറിനുശേഷം ഇതാദ്യമായി നിഫ്റ്റി 10,100ന് താഴെപോയി. 

സെന്‍സെക്‌സ് 252.88 പോയന്റ് താഴ്ന്ന് 32,923.12 ലും നിഫ്റ്റി 100.90 പോയന്റ് നഷ്ടത്തില്‍ 10,094.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ് ക്യാപ് സൂചിക 300 പോയന്റോളം നഷ്ടത്തിലായി.  ഇറക്കുമതി വര്‍ധിച്ചതിനെതുടര്‍ന്ന് കറന്റ് അക്കൗണ്ട് കമ്മി വര്‍ധിച്ചത് സൂചികകളെ ബാധിച്ചു. ബിഎസ്ഇയിലെ 562 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 2182 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 

മാരുതി സുസുകി, പവര്‍ ഗ്രിഡ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ലുപിന്‍, ടിസിഎസ്, സിപ്ല തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.  

എച്ച്‌സിഎല്‍ ടെക്, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, വിപ്രോ, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയന്റ്‌സ്,എസ്ബിഐ, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി, ഹീറോ മോട്ടോര്‍കോര്‍പ്, ആക്‌സിസ് ബാങ്ക്, ഐടിസി, റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. 

  

Trending News