ഓഹരി വിപണിയില്‍ കനത്ത നഷ്ടം

ദുര്‍ബലമായ രൂപയും ആഗോള വിപണികളിലെ സാഹചര്യങ്ങളും വിപണിയ്ക്ക് തിരിച്ചടിയായി.

Last Updated : Sep 17, 2018, 04:43 PM IST
ഓഹരി വിപണിയില്‍ കനത്ത നഷ്ടം

മുംബൈ: വില്പന സമ്മര്‍ദ്ദത്തില്‍ ഓഹരി വിപണിയില്‍ കനത്ത നഷ്ടം. സെന്‍സെക്‌സിന് 500 പോയന്റ് നഷ്ടമായി. നിഫ്റ്റി 11,400ന് താഴെപോകുകയും ചെയ്തു.  സെന്‍സെക്‌സ് 505.13 പോയന്റ് താഴ്ന്ന് 37,585.51ലും നിഫ്റ്റി 137.40 പോയന്റ് നഷ്ടത്തില്‍ 11377.80ലുമാണ് ക്ലോസ് ചെയ്തത്. 

ഫാര്‍മ, ബാങ്ക്, ഓട്ടോമൊബൈല്‍, മെറ്റല്‍ തുടങ്ങി മിക്കവാറും വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലായിരുന്നു. ഐടി ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ദുര്‍ബലമായ രൂപയും ആഗോള വിപണികളിലെ സാഹചര്യങ്ങളും വിപണിയ്ക്ക് തിരിച്ചടിയായി.

ടെക് മഹീന്ദ്ര, ഐഒസി, ഗെയില്‍, ടിസിഎസ്, ടാറ്റ സ്റ്റീല്‍, ഗ്രാസിം, പവര്‍ ഗ്രിഡ്, ബിപിസിഎല്‍, എച്ച്പിസിഎല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

സണ്‍ ഫാര്‍മ, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി, ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ്, ലുപിന്‍, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 

Trending News