ഓഹരി വിപണി നഷ്ടത്തോടെ തുടക്കം

ആഗോള വിപണികളിലെ സാഹചര്യങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.   

Last Updated : Aug 10, 2018, 10:30 AM IST
ഓഹരി വിപണി നഷ്ടത്തോടെ തുടക്കം

മുംബൈ: തുടര്‍ച്ചയായ നേട്ടത്തില്‍ ചരിത്രം കുറിച്ച സൂചികകള്‍ ഒടുവില്‍ നേരിയ നഷ്ടത്തിലായി. സെന്‍സെക്‌സ് 65 പോയന്റ് താഴ്ന്ന് 37958 ലും നിഫ്റ്റി 17 പോയന്റ് നഷ്ടത്തില്‍ 11453 ലുമാണ് വ്യാപാരം നടക്കുന്നത്. 

ബിഎസ്ഇയിലെ 879 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 789 ഓഹരികള്‍ നഷ്ടത്തിലുമാണ്. 

ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്‌സ്, സിപ്ല, കൊട്ടക് മഹീന്ദ്ര, എംആന്റ്എം, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ.റെഡ്ഡീസ് ലാബ്, മാരുതി സുസുകി, എച്ച്‌സിഎല്‍ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.  

എസ്ബിഐ, സണ്‍ ഫാര്‍മ, ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്,വിപ്രോ, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, ഐടിസി, എച്ച്ഡിഎഫ്‌സി, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.  

ആഗോള വിപണികളിലെ സാഹചര്യങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. 

Trending News