ചൈനയ്ക്ക് വീണ്ടും തിരിച്ചടി; നിലവാരമില്ലാത്ത LED ഉത്പന്നങ്ങൾ പരിശോധിക്കാൻ കേന്ദ്ര തീരുമാനം

വിജ്ഞാപനത്തിൽ പ്രത്യേകിച്ച് ഒരു രാജ്യത്തിന്റെ പേര് പറഞ്ഞിട്ടില്ലയെങ്കിലും രാജ്യത്ത് ടെലിവിഷനുകൾ അടക്കമുള്ള എൽഇഡി ഉപകരണങ്ങൾ കൂടുതലും എത്തുന്നത് ചൈനയിൽ നിന്നാണ്.   

Last Updated : Sep 18, 2020, 10:02 PM IST
    • ഇറക്കുമതി ചെയ്യുന്നതിൽ നിന്നും തിരഞ്ഞെടുത്ത ഉത്പന്നം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (BIS) അംഗീകരിച്ചിട്ടുള്ള ലാബിലായിരിക്കും പരിശോധനയ്ക്ക് അയക്കുന്നത്.
    • വിജ്ഞാപന (Notification) പ്രകാരം റാൻഡം സാമ്പിളിങ്ങിൽ കൂടിയാകും ഗുണനിലവാരം പരിശോധിക്കുക.
    • പരിശോധന 7 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ചൈനയ്ക്ക് വീണ്ടും തിരിച്ചടി; നിലവാരമില്ലാത്ത LED ഉത്പന്നങ്ങൾ പരിശോധിക്കാൻ കേന്ദ്ര തീരുമാനം

ന്യുഡൽഹി (New Delhi): ഇറക്കുമതി ചെയ്യുന്ന നിലവാരമില്ലാത്ത എല്ലാ എൽഇഡി (LED) ഉത്പന്നങ്ങളും പരിശോധിക്കാൻ തീരുമാനമെടുത്ത് കേന്ദ്രം രംഗത്ത്.  ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.  

വിജ്ഞാപനത്തിൽ പ്രത്യേകിച്ച് ഒരു രാജ്യത്തിന്റെ പേര് പറഞ്ഞിട്ടില്ലയെങ്കിലും രാജ്യത്ത് ടെലിവിഷനുകൾ അടക്കമുള്ള എൽഇഡി ഉപകരണങ്ങൾ കൂടുതലും എത്തുന്നത് ചൈനയിൽ നിന്നാണ്.  അതുകൊണ്ടുതന്നെ ഈ തീരുമാനം കൂടുതലും ബാധിക്കുന്നത് ചൈനയെ ആണെന്ന കാര്യത്തിൽ സംശയം വേണ്ട.  

Also read: Corona Updates: സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് COVID 19, ഉറവിടമില്ലാതെ 410 രോഗികള്‍

ഇറക്കുമതി ചെയ്യുന്നതിൽ നിന്നും തിരഞ്ഞെടുത്ത ഉത്പന്നം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (BIS) അംഗീകരിച്ചിട്ടുള്ള ലാബിലായിരിക്കും പരിശോധനയ്ക്ക് അയക്കുന്നത്.  വിജ്ഞാപന (Notification) പ്രകാരം റാൻഡം സാമ്പിളിങ്ങിൽ കൂടിയാകും ഗുണനിലവാരം പരിശോധിക്കുക.  പരിശോധനയിൽ രാജ്യത്ത് നിഷ്ക്കർഷിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നോക്കും.  

Also read:ഹര്‍സിമ്രത് കൗറിന്‍റെ രാജി പഞ്ചാബിലെ കര്‍ഷകരെ പറ്റിക്കാനുള്ള വെറും നാടകം... ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്

ഇനിമുതൽ ഈ മാനദണ്ഡങ്ങൾ പാലിക്കുന്ന ഉത്പന്നങ്ങൾക്ക് മാത്രമേ ഇന്ത്യൻ വിപണിയിലെത്താൻ കഴിയൂ.  പരിശോധന 7 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.  മാത്രമല്ല പരിശോധനയിൽ ഏത് സാമ്പിളാണോ പരാജയപ്പെടുന്നത് അതിനെ തിരിച്ചയക്കുകയോ നശിപ്പിക്കുകയോ ചെയ്യും.  

Also read: മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക; പിറന്നാൾ സമ്മാനം അതാവട്ടെ: PM Modi

സാമ്പിൾ പരിശോധനയിൽ പരാജയപ്പെടുന്ന ഉത്പന്നങ്ങൾ തിരികെയെത്തുന്നത് ചൈനീസ് കമ്പനികൾക്ക്  വൻ അടിയാകും.  മാത്രമല്ല ഇന്ത്യയിൽ നിന്നും ഇങ്ങനൊരു തിരിച്ചടി  ചൈന (China) യ്ക്ക് വലിയ നാണക്കേട് ഉണ്ടാക്കും.

Trending News