ആശ്രമവാസിയെ പീഡിപ്പിച്ച സംഭവം; ഫലഹരി ബാബ അറസ്റ്റില്‍

'ഫലഹരി ബാബ'യെന്ന പേരില്‍ അറിയപ്പെടുന്ന 70 കാരനായ കൗശലേന്ദ്ര പ്രപന്നചാര്യ ഫലഹരി മഹാരാജിനെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തു. 21 കാരിയായ ആശ്രമവാസിയെ പീഡിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്.

Last Updated : Sep 23, 2017, 02:31 PM IST
ആശ്രമവാസിയെ പീഡിപ്പിച്ച സംഭവം; ഫലഹരി ബാബ അറസ്റ്റില്‍

രാജസ്ഥാന്‍: 'ഫലഹരി ബാബ'യെന്ന പേരില്‍ അറിയപ്പെടുന്ന 70 കാരനായ കൗശലേന്ദ്ര പ്രപന്നചാര്യ ഫലഹരി മഹാരാജിനെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തു. 21 കാരിയായ ആശ്രമവാസിയെ പീഡിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്.

ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ സ്വദേശിനിയാണ് ബാബയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. കഴിഞ്ഞ ആഗസ്റ്റ് ഏഴിനായിരുന്നു സംഭവമെന്ന് യുവതി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. യുവതിയുടെ കുടുംബം വര്‍ഷങ്ങളായി ബാബയുടെ അനുയായികളാണ്. ഇയാള്‍ ഇടയ്ക്ക് യുവതിയുടെ വീട് സന്ദര്‍ശിക്കാനെത്താറുണ്ടെന്നും പോലീസ് അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു.ഗ്രഹണദിവസമായ ആഗസ്റ്റ് ഏഴിന് ബാബ മറ്റ് സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ലെന്നും അന്ന് രാത്രിയില്‍ മുറിയിലേയ്ക്ക് വിളിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.

കേസെടുത്ത പോലീസ് അല്‍വാറിലെ ആശ്രമത്തിലെത്തിയപ്പോള്‍ രക്തസമ്മര്‍ദ്ദം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന വിവരമായിരുന്നു പോലീസിന് ലഭിച്ചത്. പിന്നീട് ആശുപത്രിയില്‍ നിന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

Trending News