സീതാറാം യെച്ചൂരിയുടെ മകന്‍റെ മരണത്തില്‍ വിദ്വേഷ ട്വീറ്റുമായി BJP നേതാവ്, പ്രതികരണവുമായി ഒമര്‍ അബ്ദുള്ള

ഒരാളുടെ മരണത്തിലും സന്തോഷിക്കാന്‍  ചിലര്‍ക്കേ സാധിക്കൂവെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും  നാഷണല്‍  കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള. 

Written by - Zee Malayalam News Desk | Last Updated : Apr 23, 2021, 12:23 AM IST
  • ഒരാളുടെ മരണത്തിലും സന്തോഷിക്കാന്‍ ചിലര്‍ക്കേ സാധിക്കൂവെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള.
  • CPI(M) ദേശീയ ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ വിദ്വേഷ ട്വീറ്റുമായി എത്തിയ BJP നേതാവിന്‍റെ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം
സീതാറാം യെച്ചൂരിയുടെ മകന്‍റെ മരണത്തില്‍ വിദ്വേഷ ട്വീറ്റുമായി  BJP നേതാവ്, പ്രതികരണവുമായി  ഒമര്‍ അബ്ദുള്ള

New Delhi: ഒരാളുടെ മരണത്തിലും സന്തോഷിക്കാന്‍  ചിലര്‍ക്കേ സാധിക്കൂവെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും  നാഷണല്‍  കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള. 

CPI(M) ദേശീയ ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ വിദ്വേഷ  ട്വീറ്റുമായി എത്തിയ  BJP നേതാവിന്‍റെ നടപടിയില്‍  പ്രതികരിക്കുകയായിരുന്നു അദ്ദേഹം   ഇത്രയും നിലവാരം കുറഞ്ഞ രീതിയില്‍ പെരുമാറാന്‍ BJPക്കാര്‍ക്കേ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ചില പ്രത്യേക _____________ കാറ്റഗറിയില്‍പ്പെട്ടവര്‍ക്കേ ഒരാളുടെ മകന്‍ മരിച്ചു കിടക്കുമ്പോഴും ഇങ്ങനെ സന്തോഷിക്കാന്‍ കഴിയൂ. ഒരു പാമ്പിന് പോലും ഇഴഞ്ഞു കടന്നു പോകാന്‍ പറ്റാത്ത തരത്തില്‍ നിലവാര തകര്‍ച്ചയുടെ ബാര്‍ താഴ്ത്താന്‍ BJPക്കാര്‍ക്ക് കഴിയുമെന്ന് നമുക്ക് ഉറപ്പിക്കാം,’ ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

BJP നേതാവും ബീഹാര്‍ BJP വൈസ് പ്രസിഡന്‍റുമായ മിഥിലേഷ് കുമാര്‍ തിവാരിയാണ്  യെച്ചൂരിയുടെ (Sithram Yechury) മകന്‍റെ  നിര്യാണത്തില്‍  മരണത്തില്‍ വിദ്വേഷ ട്വീറ്റുമായി രംഗത്തെത്തിയത്.  'ചൈനീസ് സപ്പോര്‍ട്ടറായ സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് ചൈനീസ് കൊറോണ വന്ന് മരിച്ചു',  ഇതായിരുന്നു നേതാവിന്‍റെ ട്വീറ്റ്.  

എന്നാല്‍, നേതാവ് ഉദ്ദേശിച്ച പ്രതികരണമല്ല സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചത്.  ഒരു യുവാവിന്‍റെ മരണത്തില്‍ BJP നേതാവ് നടത്തിയ പ്രതികരണം വ്യാപക വിമര്‍ശനമുയര്‍ന്നതിയതോടെ  മിഥിലേഷ് കുമാര്‍ തിവാരി ട്വീറ്റ് ഡിലീറ്റ് ചെയ്തു.

Also read: Covid19: സീതാറാം യെച്ചൂരിയുടെ മകന്‍ Ashish Yechury കൊവിഡ് ബാധിച്ച്‌ മരിച്ചു

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആശിഷ് യെച്ചൂരി അന്തരിച്ചത്‌.  33 വയസ്സായിരുന്നു. കോവിഡ് സ്ഥിരീകരിച്ച അദ്ദേഹം  ഗുരുഗ്രാമിലെ  മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡല്‍ഹിയില്‍  മാധ്യമപ്രവര്‍ത്തകനായിരുന്നു ആശിഷ് യെച്ചൂരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

Trending News