'ഹിന്ദി ദിവസ്' വേളയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സോണിയാഗാന്ധി

രാജ്യം 'ഹിന്ദി ദിവസ്' ആയി ആഘോഷിക്കുന്ന വേളയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ പതിനാലിനാണ് ഹിന്ദി ദിനമായി ആചരിക്കുന്നത്.

Last Updated : Sep 14, 2017, 03:28 PM IST
'ഹിന്ദി ദിവസ്' വേളയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സോണിയാഗാന്ധി

ന്യൂഡല്‍ഹി: രാജ്യം 'ഹിന്ദി ദിവസ്' ആയി ആഘോഷിക്കുന്ന വേളയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ പതിനാലിനാണ് ഹിന്ദി ദിനമായി ആചരിക്കുന്നത്.

ഈ ഭാഷ നമ്മുടെ പൈതൃകസ്വത്താണെന്നും ആഗോളതലത്തില്‍ ബഹുമാനിക്കപ്പെടുന്ന ഭാഷയാണെന്നും സോണിയാഗാന്ധി പറഞ്ഞു. സാധാരണക്കാരുടെ ഭാഷയാണ് ഹിന്ദി എന്നാണ് രാഷ്ട്രപിതാവ്‌ മഹാത്മാഗാന്ധി പറഞ്ഞത്. ചടങ്ങില്‍ ഭാഷയ്ക്ക് വിലയേറിയ സംഭാവനകള്‍ നല്‍കിയ എഴുത്തുകാരെയും ചരിത്രകാരന്‍മാരെയും അനുസ്മരിച്ചു

Trending News