ഗോരഖ്പുർ: ബി​​​​ആ​​​​ർ​​​​ഡി മെഡിക്കൽ കോളജിൽ ഓഗസ്റ്റിൽ മരിച്ചത് 296 കുട്ടികൾ

ഗോ​​​​ര​​​​ഖ്പു​​​​രി​​​​ലെ ബി​​​​ആ​​​​ർ​​​​ഡി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍നിന്നും മനുഷ്യ മനസ്സുകളെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ജീവന്‍ സംരക്ഷിക്കാന്‍ നില കൊള്ളേണ്ട സ്ഥാപനം ജീവനെടുക്കുന്നതില്‍ പ്രവീണ്യം തെളിയിക്കുകയാണ്. ഗോ​​​​ര​​​​ഖ്പു​​​​ർ ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആ​​​​ദി​​​​ത്യ​​​​നാ​​​​ഥി​​​​ന്‍റെ മ​​​​ണ്ഡ​​​​ല​​​​മാണ് എന്നതും ഈ അവസരത്തില്‍ ശ്രദ്ധേയമാവുകയാണ്. 

Last Updated : Aug 31, 2017, 02:03 PM IST
ഗോരഖ്പുർ: ബി​​​​ആ​​​​ർ​​​​ഡി മെഡിക്കൽ കോളജിൽ ഓഗസ്റ്റിൽ മരിച്ചത് 296 കുട്ടികൾ

ഗോ​​​​ര​​​​ഖ്പു​​​​ർ: ഗോ​​​​ര​​​​ഖ്പു​​​​രി​​​​ലെ ബി​​​​ആ​​​​ർ​​​​ഡി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍നിന്നും മനുഷ്യ മനസ്സുകളെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ജീവന്‍ സംരക്ഷിക്കാന്‍ നില കൊള്ളേണ്ട സ്ഥാപനം ജീവനെടുക്കുന്നതില്‍ പ്രവീണ്യം തെളിയിക്കുകയാണ്. ഗോ​​​​ര​​​​ഖ്പു​​​​ർ ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആ​​​​ദി​​​​ത്യ​​​​നാ​​​​ഥി​​​​ന്‍റെ മ​​​​ണ്ഡ​​​​ല​​​​മാണ് എന്നതും ഈ അവസരത്തില്‍ ശ്രദ്ധേയമാവുകയാണ്. 

അടുത്തായി പുറത്ത് വന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഗോ​​​​ര​​​​ഖ്പു​​​​രി​​​​ലെ ബി​​​​ആ​​​​ർ​​​​ഡി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ഈ ​​​​മാ​​സം ഇ​​​തു​​​വ​​​രെ 296 പി​​​ഞ്ചു​​​കു​​​​ട്ടി​​​​ക​​​​ൾ മരണപ്പെട്ടു. ഈ വര്‍ഷം ആകെ 1256 പി​​​ഞ്ചു​​​കു​​​​ട്ടി​​​​കള്‍ക്കാണ് ഈ ആശുപത്രിയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. മനുഷ്യമനസ്സുകളെ ഞെട്ടിക്കുന്ന ഈ വാര്‍ത്ത‍ മെഡിക്കല്‍ കോളേജ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ പി.​​​​കെ. സിംഗ് ആണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. 
 
ഓ​​​ഗ​​​സ്റ്റി​​​ൽ മ​​​​രി​​​​ച്ച 296 കു​​​​ട്ടി​​​​കളില്‍ ​​​​213 കു​​​​ട്ടി​​​​ക​​​​ൾ ന​​​​വ​​​​ജാ​​​​ത ശി​​​​ശു​​​​ പരിചരണ ഐ​​​​സി​​​​യു​​​​വി​​​​ലും 83പേ​​​​ർ മ​​​​സ്തി​​​​ഷ്ക​​​​ വീ​​​​ക്കം ബാ​​​​ധി​​​​ച്ച വാ​​​​ർ​​​​ഡി​​​​ലെ​​​​യു​​​​മാ​​​​യിരുന്നു. ഓ​​​​ഗ​​​​സ്റ്റ് 27, 28 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ 37 കു​​​​ട്ടി​​​​ക​​​​ൾ മ​​​​രി​​​​ച്ച​​​​തി​​​​ൽ 26പേ​​​​ർ നി​​​​യോ​​​​നാ​​​​റ്റ​​​​ൽ ഐ​​​​സി​​​​യു​​​​വി​​​​ലും 11 പേ​​​​ർ മ​​​​സ്തി​​​​ഷ്ക​​​​വീ​​​​ക്കം ബാ​​​​ധി​​​​ച്ച​​​​വ​​​​ർ​​​​ക്കു​​​​ള്ള വാ​​​​ർ​​​​ഡി​​​​ലു​​​​മാ​​​​യി​​​​രു​​​​ന്നു.

ജ​​​​നു​​​​വ​​​​രി 152, ഫെ​​​​ബ്രു​​​​വ​​​​രി 122, മാ​​​​ർ​​​​ച്ച് 159, ഏ​​​​പ്രി​​​​ൽ 123, മേ​​​​യ് 139, ജൂ​​​​ൺ 137, ജൂ​​​​ലൈ 128 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ക​​​​ഴി​​​​ഞ്ഞ ഏ​​​​ഴ് മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ബി​​​​ആ​​​​ർ​​​​ഡി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ശി​​​​ശു​​​​മ​​​​ര​​​​ണ നി​​​​ര​​​​ക്കെന്നും അദ്ദേഹം പറഞ്ഞു. 

 

Trending News