The Kerala Story Update: ദ് കേരള സ്റ്റോറി നിർമ്മാതാക്കൾക്ക് 'സുപ്രീം' ആശ്വാസം, പശ്ചിമ ബംഗാൾ സർക്കാരിന്‍റെ നിരോധന ഉത്തരവിന് സ്റ്റേ

The Kerala Story Update: സംസ്ഥാനത്ത് ചിത്രം നിരോധിക്കാനുള്ള പശ്ചിമ ബംഗാൾ സർക്കാരിന്‍റെ  ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ചിത്രം നിരോധിച്ച പശ്ചിമ ബംഗാൾ സർക്കാരിന്‍റെ നിലപാട്  യുക്തിസഹജമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

Written by - Zee Malayalam News Desk | Last Updated : May 18, 2023, 05:41 PM IST
  • ചിത്രം നിരോധിച്ച പശ്ചിമ ബംഗാൾ സർക്കാരിന്‍റെ നിലപാട് യുക്തിസഹജമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
The Kerala Story Update: ദ്  കേരള സ്റ്റോറി നിർമ്മാതാക്കൾക്ക് 'സുപ്രീം' ആശ്വാസം, പശ്ചിമ ബംഗാൾ സർക്കാരിന്‍റെ നിരോധന ഉത്തരവിന് സ്റ്റേ

The Kerala Story: ദ്  കേരള സ്‌റ്റോറിയുടെ നിർമ്മാതാക്കൾക്ക് സുപ്രീം കോടതിയിൽ നിന്ന്  'സുപ്രീം' ആശ്വാസം. സംസ്ഥാനത്ത് ചിത്രം നിരോധിക്കാനുള്ള പശ്ചിമ ബംഗാൾ സർക്കാരിന്‍റെ  ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. 

Also Read:  The KeralaStory Ban: 'ദ് കേരള സ്റ്റോറി' നിരോധിച്ചതില്‍ പശ്ചിമ ബംഗാളിനും തമിഴ് നാടിനും സുപ്രീം കോടതി നോട്ടീസ്

ചിത്രം നിരോധിച്ച പശ്ചിമ ബംഗാൾ സർക്കാരിന്‍റെ നിലപാട്  യുക്തിസഹജമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. കൂടാതെ ചിത്രത്തിന്‍റെ പ്രദർശനം തമിഴ്‌നാട് സർക്കാർ ഉറപ്പാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. തിയേറ്ററുകളിൽ സിനിമ കാണാൻ പോകുന്നവർക്ക് സുരക്ഷയൊരുക്കണമെന്നും തമിഴ്‌നാട് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഈ കേസില്‍ അടുത്ത വാദം ജൂലൈ 11ന് നടക്കും. 

Also Read:  Lunar Eclipse 2023: ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം എന്നാണ്? തിയതിയും സമയവും അറിയാം 

അതേസമയം, 32,000 പേരുടെ മതപരിവർത്തനം തെളിയിക്കാൻ കൃത്യമായ കണക്കുകളൊന്നുമില്ലെന്നും വിഷയത്തിന്‍റെ  ഒരു സാങ്കൽപ്പിക പതിപ്പാണ് സിനിമയുടെ  ചിത്രീകരികരണത്തിന് ആധാരമെന്നും മെയ് 20 ന് വൈകുന്നേരം 5 മണിക്കകം സിനിമയിൽ ഒരു നിരാകരണംകൂടി  ചേർക്കുമെന്നും ചലച്ചിത്ര പ്രവർത്തകർക്ക് വേണ്ടി അഭിഭാഷകൻ ഹരിഷ് സാൽവെ കോടതിയ്ക്ക് ഉറപ്പുനൽകി. സിനിമയുടെ സർട്ടിഫിക്കേഷനെതിരെ ആരും നിയമപരമായ അപ്പീൽ നൽകിയിട്ടില്ലെന്നും നിർമ്മാതാവ് സുപ്രീം കോടതിയെ അറിയിച്ചു.

ക്രമസമാധാന പാലനം സംസ്ഥാനത്തിന്‍റെ ചുമതലയാണെന്ന് സുപ്രീം കോടതി പശ്ചിമ ബംഗാൾ സർക്കാരിനോട് പറഞ്ഞു. പൊതു അസഹിഷ്ണുത വളർത്താൻ നിയമം ഉപയോഗിക്കാനാവില്ല, അല്ലാത്തപക്ഷം എല്ലാ സിനിമകളിലും സമാനമായ സാഹചര്യം ഉടലെടുക്കും, കോടതി ചൂണ്ടിക്കാട്ടി. 

ബംഗാളിലെ പ്രശ്നം എന്താണ്? 

ചിത്രത്തിന് നൽകിയ സർട്ടിഫിക്കറ്റ് ചോദ്യം ചെയ്തുള്ള ഹർജികളിൽ തീർപ്പുകൽപ്പിക്കുന്നതിന് മുമ്പ് ദ് കേരള സ്റ്റോറി ചിത്രം കാണാൻ ആഗ്രഹിക്കുന്നുവെന്ന് കോടതി പറഞ്ഞു. ദ് കേരള സ്റ്റോറി നിരോധിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ ബംഗാൾ സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി ഹാജരായി. കലാപ സാധ്യത കണക്കിലെടുത്താണ് ചിത്രം നിരോധിച്ചതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. ഇതിന് നിയമവാഴ്ച നിലനിർത്തേണ്ടത് സംസ്ഥാനത്തിന്‍റെ  ഉത്തരവാദിത്തമാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് നടത്തിയ വിമര്‍ശനം. 

ചിത്രം രാജ്യത്തുടനീളം റിലീസ് ചെയ്യാൻ കഴിയുമ്പോൾ പശ്ചിമ ബംഗാളിൽ എന്താണ് പ്രശ്‌നമെന്ന് കോടതി ചോദിച്ചു. ഒരു ജില്ലയിൽ ക്രമസമാധാന പ്രശ്നമുണ്ടായാൽ അവിടെ സിനിമ നിരോധിക്കണം. ഒരു ജില്ലയുടെ പ്രശ്നം കാരണം സംസ്ഥാനമൊട്ടാകെ നിരോധിക്കാൻ കഴിയില്ല, കോടതി ചൂണ്ടിക്കാട്ടി.  

കഴിഞ്ഞ 12 ന് ചിത്രത്തിന്‍റെ  നോരോധനം സംബന്ധിച്ച ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി പശ്ചിമ ബംഗാളിലും തമിഴ് നാടിനും നോട്ടീസ് നല്‍കിയിരുന്നു. ദ് കേരള സ്റ്റോറി  എന്ന ചിത്രം രാജ്യത്തുടനീളം ഒരു പ്രശ്‌നവുമില്ലാതെ പ്രദര്‍ശനം തുടരുമ്പോള്‍ പശ്ചിമ ബംഗാളില്‍ ചിത്രം നിരോധിച്ചതിന് പിന്നിലെ യുക്തി എന്താണെന്ന് സുപ്രീം കോടതി ആരാഞ്ഞിരുന്നു. തമിഴ്‌നാട്ടിൽ സിനിമ നിരോധിച്ചിട്ടില്ല എങ്കിലും ക്രമസമാധാന പ്രശ്‌നങ്ങളുടെ പേരിൽ ഇത് പ്രദർശിപ്പിക്കേണ്ടെന്ന് തിയേറ്റർ ഉടമകൾ തീരുമാനിച്ചതും ഒരു തരത്തില്‍ നിരോധനമാണ് എന്നായിരുന്നു സുപ്രീം കോടതിയുടെ കണ്ടെത്തല്‍.

ഓരോ ദിവസവും തങ്ങൾക്ക് ലക്ഷക്കണക്കിന് പണം നഷ്‌ടപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന്‍റെ നിർമ്മാതാക്കൾ ബംഗാൾ നിരോധനത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിരുന്നു. ഈ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ഇരു സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് നല്‍കുകയായിരുന്നു. 

അതേസമയം, ബിജെപി ഇതര സംസ്ഥാനങ്ങളിൽ ചിത്രത്തിന്‍റെ പ്രദര്‍ശനത്തിന് തടസ്സങ്ങൾ നേരിട്ടപ്പോൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സിനിമയ്ക്ക് നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു. 
 
ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വികലമായ ചിത്രമാണ് 'ദ് കേരള സ്റ്റോറി' എന്നാൽ 'ദ് കശ്മീർ ഫയൽസ്' സമൂഹത്തിലെ ഒരു വിഭാഗത്തെ അപമാനിക്കാനാണ് നിർമ്മിച്ചതെന്ന് മമത ബാനർജി പ്രസ്താവിച്ചിരുന്നു. 

അദാ ശർമ്മ നായികയായി എത്തിയ  'ദ് കേരള സ്റ്റോറി' മെയ്‌ 5 നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. കേരളത്തിൽ നിന്നുള്ള ഒരു കൂട്ടം സ്ത്രീകൾ ഇസ്ലാം മതം സ്വീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയയിൽ (ISIS) ചേരുന്നതിന്‍റെയും പിന്നീട് അവര്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെയും കഥയാണ് 'ദ് കേരള സ്റ്റോറി'യുടെ ഇതിവൃത്തം. കുടുക്കില്‍പ്പെടുന്ന മൂന്ന് പെണ്‍കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്.  

32,000 സ്ത്രീകൾ ഐഎസിൽ ചേര്‍ന്നു എന്നത് ഏറെ അതിശയോക്തി കലർന്ന വാസ്തവ വിരുദ്ധമായ കണക്കാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ഇത് സിനിമയെ വന്‍ വിവാദത്തിലേയ്ക്ക് നയിച്ചു. 
കേരളത്തിലെ  32,000 സ്ത്രീകൾ മതപരിവർത്തനം ചെയ്യപ്പെടുകയും ഇന്ത്യയിലും ലോകമെമ്പാടും തീവ്രവാദ ദൗത്യങ്ങളിൽ ഏർപ്പെടുകയും ചെയ്തുവെന്ന് സിനിമ തെറ്റായി അവകാശപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരളത്തിലും ചിത്രം വന്‍ വിവാദമായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News