2000 Currency Notes: 2000ന്‍റെ നോട്ടുകൾ മാറ്റിയെടുക്കാനുള്ള നടപടി ക്രമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി

2000 Currency Notes:  ഡെപ്പോസിറ്റ് സ്ലിപ്പുകളും ഐഡി പ്രൂഫുകളും ഇല്ലാതെ അസാധുവാക്കിയ 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാൻ അനുമതി നൽകിയ ആർബിഐയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jun 1, 2023, 01:27 PM IST
  • ഡെപ്പോസിറ്റ് സ്ലിപ്പുകളും ഐഡി പ്രൂഫുകളും ഇല്ലാതെ അസാധുവാക്കിയ 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാൻ അനുമതി നൽകിയ ആർബിഐയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു
2000 Currency Notes: 2000ന്‍റെ നോട്ടുകൾ മാറ്റിയെടുക്കാനുള്ള നടപടി ക്രമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി

2000 Currency Notes: 2000ന്‍റെ നോട്ടുകൾ മാറ്റിയെടുക്കാനുള്ള നടപടി ക്രമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി

New Delhi: തിരിച്ചറിയല്‍ രേഖയോ സ്ലിപ്പോ ഇല്ലാതെ 2000 രൂപ നോട്ട് മാറ്റിയെടുക്കാമെന്നുള്ള RBI  തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി ഡല്‍ഹി  ഹൈക്കോടതി തള്ളിയതിനെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയും തള്ളപ്പെട്ടു.

Also Read: 2000 Currency Notes: 2000 രൂപ നോട്ട് പിന്‍വലിക്കല്‍, ആർബിഐ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി

ഡൽഹി ഹൈക്കോടതിയുടെ വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീൽ അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഡെപ്പോസിറ്റ് സ്ലിപ്പുകളും ഐഡി പ്രൂഫുകളും ഇല്ലാതെ അസാധുവാക്കിയ 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാൻ അനുമതി നൽകിയ ആർബിഐയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. 

Also Read:  Career horoscope June 2023: ജൂണ്‍ മാസം കരിയറിന്‍റെ കാര്യത്തിൽ എങ്ങനെ? ഈ 6 രാശിക്കാർക്ക് വന്‍ നേട്ടം!!
 
ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ തള്ളിയതിനെ തുടർന്നാണ് അഭിഭാഷകനായ അശ്വിനി ഉപാധ്യായ സുപ്രീം കോടതിയെ സമീപിച്ചത്. ഡെപ്പോസിറ്റ് സ്ലിപ്പും ഐഡി പ്രൂഫും ഇല്ലാതെ അസാധുവാക്കിയ 2000 രൂപ നോട്ടുകൾ മാറ്റാൻ അനുവദിച്ച ആർബിഐയുടെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹർജി ഡൽഹി ഹൈക്കോടതി തിങ്കളാഴ്ച തള്ളിയിരുന്നു. ഇതിനെതിരെയാണ് അഭിഭാഷകന്‍ അശ്വിനി ഉപാധ്യായ സുപ്രീം കോടതിയെ സമീപിച്ചത്. 

Also Read:  Sun Transit 2023: രോഹിണി നക്ഷത്രത്തിൽ സൂര്യ സംക്രമണം, ഈ 5 രാശിക്കാരുടെ കരിയർ ശോഭിക്കും!!
 

പൗരന്മാർക്ക് അസൗകര്യം ഒഴിവാക്കാനാണ് 2000 രൂപയുടെ കറൻസി നോട്ടുകൾ മാറാൻ അനുമതി നൽകുന്ന വിജ്ഞാപനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളിയത്. 
ഹര്‍ജി തള്ളിയ കോടതി സർക്കാരിന്‍റെ തീരുമാനം വികൃതമോ ഏകപക്ഷീയമോ ആണെന്നോ കള്ളപ്പണം, കള്ളപ്പണം വെളുപ്പിക്കൽ, കൊള്ളലാഭം, അഴിമതി എന്നിവ പ്രോത്സാഹിപ്പിക്കുന്നുവെന്നോ പറയാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു.

ഇത് പൂർണ്ണമായും സർക്കാരിന്‍റെ നയപരമായ തീരുമാനമാണെന്നും സർക്കാർ എടുത്ത തീരുമാനത്തിന്മേൽ കോടതികൾ അപ്പീൽ അതോറിറ്റിയായി ഇരിക്കരുതെന്നും ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയും ജസ്റ്റിസ് സുബ്രമോണിയം പ്രസാദും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കിയിരുന്നു. 

ഒരു വ്യക്തിയുടെ ലോക്കറിൽ വലിയ തോതിലുള്ള കറൻസി നോട്ടുകൾ എത്തിയിട്ടുള്ളതായും വിഘടനവാദികൾ, ഭീകരവാദികൾ, മാവോയിസ്റ്റുകൾ, മയക്കുമരുന്ന് കടത്തുകാര്‍, ഖനന മാഫിയകൾ, അഴിമതിക്കാർ എന്നിവർ കറന്‍സി നോട്ടുകള്‍ പൂഴ്ത്തിവച്ചിട്ടുന്നുമായിരുന്നു ഹർജിക്കാരന്‍റെ വാദം. അതിനാല്‍, റിക്വിസിഷൻ സ്ലിപ്പും ഐഡന്‍റിറ്റി പ്രൂഫും ഇല്ലാതെ 2000 രൂപ നോട്ടുകൾ മാറാൻ അനുവദിക്കുന്ന ആർബിഐയുടെയും എസ്ബിഐയുടെയും വിജ്ഞാപനങ്ങളുടെ സാധുതയെ ചോദ്യം ചെയ്യുകയായിരുന്നു അഭിഭാഷകന്‍.  ഈ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. 

കൂടാതെ, നോട്ട് അസാധുവാക്കലല്ല, നിയമാനുസൃതമായ നടപടിയാണെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, 2000 രൂപ നോട്ട് പിൻവലിക്കാനുള്ള തീരുമാനത്തെ താൻ വെല്ലുവിളിക്കുകയായിരുന്നില്ലെന്നും എന്നാൽ സ്ലിപ്പോ തിരിച്ചറിയൽ രേഖയോ ഇല്ലാതെയാണ് കറൻസി കൈമാറ്റം ചെയ്യുന്നത് എന്നും ഇതിനെയാണ് താന്‍ ചോദ്യം ചെയ്തത് എന്നും ഉപാധ്യായ വ്യക്തമാക്കിയിരുന്നു.

മെയ് 19നാണ്  രാജ്യത്ത് പ്രചാരത്തിലിരിയ്ക്കുന്ന 2000 രൂപ കറൻസി നോട്ടുകൾ പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്. ഈ നോട്ടുകള്‍ കൈവശം ഉള്ളവര്‍ക്ക് അത് ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാമെന്നും സെപ്റ്റംബർ 30 വരെ ഇതിന് സമയം ഉണ്ടെന്നും RBI അറിയിച്ചിരുന്നു. എന്നിരുന്നാലും 2,000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകൾ നിയമപരമായ ടെൻഡർ ആയി സെപ്റ്റംബര്‍ 30 വരെ തുടരുമെന്നും ആർബിഐ പ്രസ്താവനയിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News