പാക് ബാലന് സഹായഹസ്തവുമായി സുഷമ സ്വരാജ്

തന്‍റെ തിളക്കമാര്‍ന്ന പ്രവര്‍ത്തന ശൈലിയിലൂടെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ കേന്ദ്ര മന്ത്രിയാണ് സുഷമ സ്വരാജ്. സഹായം തേടിയവരെ, നേരിട്ടോ സോഷ്യല്‍ മീഡിയയിലൂടെ പോലും, അറിയിച്ചാല്‍ ഉടന്‍ നടപടിയുമായി സുഷമ അവരെ സമീപിക്കും. തന്‍റെ അധികാര പരിധിയില്‍ നിന്നുകൊണ്ട് സഹായത്തിനായി അഭ്യര്‍ഥിക്കുന്നവരെ സഹായിക്കാന്‍ അവര്‍ എന്നും മുന്നിലാണ്. വേറിട്ട ഈ പ്രവര്‍ത്തനശൈലി അവരെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിദേശകാര്യ മന്ത്രിയാക്കി മാറ്റിയിരിക്കുകയാണ്.  

Updated: Nov 13, 2017, 03:49 PM IST
പാക് ബാലന് സഹായഹസ്തവുമായി സുഷമ സ്വരാജ്

ന്യൂഡല്‍ഹി: തന്‍റെ തിളക്കമാര്‍ന്ന പ്രവര്‍ത്തന ശൈലിയിലൂടെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ കേന്ദ്ര മന്ത്രിയാണ് സുഷമ സ്വരാജ്. സഹായം തേടിയവരെ, നേരിട്ടോ സോഷ്യല്‍ മീഡിയയിലൂടെ പോലും, അറിയിച്ചാല്‍ ഉടന്‍ നടപടിയുമായി സുഷമ അവരെ സമീപിക്കും. തന്‍റെ അധികാര പരിധിയില്‍ നിന്നുകൊണ്ട് സഹായത്തിനായി അഭ്യര്‍ഥിക്കുന്നവരെ സഹായിക്കാന്‍ അവര്‍ എന്നും മുന്നിലാണ്. വേറിട്ട ഈ പ്രവര്‍ത്തനശൈലി അവരെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിദേശകാര്യ മന്ത്രിയാക്കി മാറ്റിയിരിക്കുകയാണ്.  

ഇത്തവണ സുഷമ സ്വരാജിന്‍റെ  സഹായം തേടിയത് യുഎഇയില്‍ താമസിക്കുന്ന പാക് പൗരനും കുടുംബവുമാണ്. 

ഹൃദയത്തിന് അപൂര്‍വ രോഗം ബാധിച്ച പാക് ബാലന് ചികിത്സയ്ക്കായി ഇന്ത്യയിലെത്താന്‍ വിസയ്ക് അപേക്ഷിച്ചിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് പിതാവ് തൗഖില്‍ അലി സുഷമ സ്വരാജിനോട് ട്വിറ്ററിലൂടെ സഹായം അഭ്യര്‍ഥിച്ചത്. ശനിയാഴ്ചയാണ് തൗഖില്‍ സുഷമയോട് ട്വിറ്ററില്‍ അഭ്യര്‍ഥന നടത്തിയത്. ഞായറാഴ്ച രാവിലെ തന്നെ അദ്ദേഹത്തിന് ആശ്വാസം നല്‍കുന്ന മറുപടിയുമായി സുഷമ സ്വരാജ് എത്തി.

ആശങ്കപ്പെടാനില്ലെന്നും താങ്കളുടെ കുഞ്ഞിന് ഹൃദയ ശസ്ത്രക്രിയയ്ക്കായി വിസ അനുവദിക്കാന്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുഷമ മറുപടി നല്‍കി. 

സന്ദേശം ലഭിച്ചയുടനെ സുഷമ സ്വരാജിന് നന്ദി പറയുവാനും തൗഖില്‍ അലി മറന്നില്ല. 

ഷെറിന്‍ മാത്യൂസ്‌, ആഗ്രയില്‍ അകമിക്കപ്പെട്ട സ്വിസ് ദമ്പതികള്‍, ചെന്നൈയില്‍ പൈസയില്ലാതെ കഷ്ടപ്പെട്ട റഷ്യന്‍ യുവാവ്, മലേഷ്യയില്‍ വച്ച് പാസ്പോര്‍ട്ട്‌ നഷ്ടപ്പെട്ട മീര രമേഷ് പാട്ടില്‍, അമേരിക്കയില്‍ പാസ്പോര്‍ട്ട്‌ നഷ്ടപ്പെട്ട അനുഷ ധുലിപാല, അങ്ങനെ നീളുന്നു സുഷമയുടെ സഹായം തേടിയവുടെ നീണ്ട നിര. 

എല്ലാ പ്രശ്നത്തെയും പുഞ്ചിരിയോടെ നേരിടാനുള്ള ആ കഴിവിനുള്ള അംഗീകാരമെന്നോണം, ഇവാന്‍ക ട്രംപ് സുഷമയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അവരെ ഊര്‍ജസ്വലയായ വിദേശകാര്യമന്ത്രിയെന്ന് വിശേഷിപ്പിച്ചത്.