ജമ്മുകശ്മീരിലെ നഗ്രോട്ട സൈനീക താവളത്തില്‍ ഭീകര ആക്രമണം: രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു, മൂന്നു സൈനികര്‍ക്ക് പരിക്ക്

 ജമ്മു താവളത്തില്‍ നുഴഞ്ഞ കയറിയ ഭീകരരുടെ ആക്രമണത്തില്‍ മൂന്നു സൈനീകര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ഭീകരര്‍ ആക്രമണം തുടങ്ങിയത്. ശ്രീനഗര്‍-ജമ്മു ദേശീയപാതയ്ക്ക സമീപമുള്ള താല്‍ക്കാലിക സൈനികതാവളത്തിന് അടുത്താണ് ഭീകരാക്രമണമുണ്ടായത്.

Last Updated : Nov 29, 2016, 11:42 AM IST
ജമ്മുകശ്മീരിലെ നഗ്രോട്ട സൈനീക താവളത്തില്‍ ഭീകര ആക്രമണം: രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു, മൂന്നു സൈനികര്‍ക്ക് പരിക്ക്

ശ്രീനഗര്‍:  ജമ്മു താവളത്തില്‍ നുഴഞ്ഞ കയറിയ ഭീകരരുടെ ആക്രമണത്തില്‍ മൂന്നു സൈനീകര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ഭീകരര്‍ ആക്രമണം തുടങ്ങിയത്. ശ്രീനഗര്‍-ജമ്മു ദേശീയപാതയ്ക്ക സമീപമുള്ള താല്‍ക്കാലിക സൈനികതാവളത്തിന് അടുത്താണ് ഭീകരാക്രമണമുണ്ടായത്.

ജമ്മുവിൽ നിന്ന്​ 20 കിലോമീറ്റർ അകലെ സ്​ഥിതി​ ചെയ്യുന്ന സൈനിക ക്യാമ്പാണ്​ നഗ്രോതയിലേത്​. ഇന്ന്​ പുലർച്ചെ അഞ്ചരയോടു കൂടി .  സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. 

ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സമീപ പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. പ്രദേശത്തെ സ്‌കൂളുകള്‍ അടിച്ചിടാനും ഉത്തരവിട്ടിട്ടുണ്ട്. ഭീകരരെ നേരിടാന്‍ കൂടുതല്‍ സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്.

നേരത്തേ രാവിലെ രാംഗറയില്‍ നുഴഞ്ഞു കയറാന്‍ രണ്ടു ഭീകരര്‍ ശ്രമിച്ചിരുന്നു. ഈ ശ്രമം സൈന്യം പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. സൈന്യവും ഭീകരരും തമ്മില്‍ മണിക്കൂറുകളോളം വെടി വെയ്പ്പുണ്ടായിരുന്നു.

Trending News