മുകുള്‍ റോയിക്ക് ആറു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി തൃണമൂല്‍ കോണ്‍ഗ്രസ്സ്

തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലെ രണ്ടാമനും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വലംകൈ എന്ന് അറിയപ്പെടുന്ന നേതാവുമായ മുകുള്‍ റോയിക്ക് തൃണമൂല്‍ കോണ്‍ഗ്രസ്സ് ആറു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി.

Last Updated : Sep 25, 2017, 05:07 PM IST
മുകുള്‍ റോയിക്ക് ആറു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി തൃണമൂല്‍ കോണ്‍ഗ്രസ്സ്

കൊല്‍ക്കൊത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലെ രണ്ടാമനും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വലംകൈ എന്ന് അറിയപ്പെടുന്ന നേതാവുമായ മുകുള്‍ റോയിക്ക് തൃണമൂല്‍ കോണ്‍ഗ്രസ്സ് ആറു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി.

പാര്‍ട്ടി അംഗത്വവും രാജ്യസഭ എം.പി സ്ഥാനവും അടുത്തയാഴ്ച ദുര്‍ഗ്ഗ പൂജയ്ക്ക് ശേഷം രാജിവയ്ക്കുമെന്നും ഭാവിപരിപാടികള്‍ അതിനുശേഷം തീരുമാനിക്കുമെന്നും മുകുള്‍ റോയ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് നടപടി.

ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ലെങ്കിലും ബിജെപിയുടെ ഭാഗമാകുമെന്നുതന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മുന്‍ റെയില്‍വേ മന്ത്രി കൂടിയായ മുകുള്‍ റോയ് കുറെക്കാലമായി പാര്‍ട്ടി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു. കഴിഞ്ഞ ദിവസം പാര്‍ട്ടി മുഖപത്രത്തിന്‍റെ ദുര്‍ഗ്ഗ പൂജ പതിപ്പിന്‍റെ പ്രകാശന ചടങ്ങില്‍ നിന്നും മുകുള്‍ റോയ് വിട്ടുനിന്നിരുന്നു.

Trending News