യു.പി: ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് ഉത്തർ പ്രദേശ് പോലീസ് ശശിതരൂരിനും ചില മാധ്യമ പ്രവർത്തകർക്കെതിരെയും കേസെടുത്തു. റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന കർഷകരുടെ റാലിയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനാണ് കേസ്സ്.ഐ.പി.സി 11ാം വകുപ്പ് പ്രകാരമാണ് കേസ്സുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ALSO READ: Budget Session 2021: കാർഷിക നിയമങ്ങൾ ചരിത്രപരം: Ram Nath Kovind
Republic Dayൽ നടത്തിയ കർഷകരുടെ ട്രാക്ടർ റാലിയാണ് പിന്നീട് പ്രക്ഷോഭത്തിലേക്ക് നയിച്ചത്. സിങ്കു, ഗാസിപൂർ, ത്രക്രി അതിർത്തിയിൽ നിന്നുള്ള വലിയ കൂട്ടം കർഷകർ പൊലീസ് ബാരിക്കേഡുകൾ ഭേദിച്ച് ഡൽഹി നഗരത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. പൊലീസ് ആദ്യം ഇവർക്കെതിരെ കണ്ണൂർ വാതകം, ജലപീരങ്കി തുടങ്ങിയവ ഉപയോഗിച്ചെങ്കിലും കർഷകർ വലിയ രീതിയിൽ തിരിച്ചടിക്കുകയായിരുന്നു.
ALSO READ: Delhi Farmers Riot: സമരം അഴിച്ചുവിട്ടവർ ഇന്ത്യയെ അപമാനിക്കുന്നു-ശോഭാ സുരേന്ദ്രൻ
അതിനിടയിൽ പ്രക്ഷോഭത്തിന് കാരണക്കാരായ കർഷക സംഘടനയെ തള്ളി സയുക്ത കർഷക സംഘടനകൾ രംഗത്തെത്തി (Farmers Union). ബി.കെ.യു ഉഗ്രഹാൻ, കിസാൻ മസ്ദൂർ, എന്നീ സംഘടനകളാണ് ആക്രമത്തിന് പ്രേരിപ്പിച്ചതെന്ന് സമര സമിതിയും പറഞ്ഞിരുന്നു.
20-ൽ അധികം കേസ്സുകളാണ് വിവിധ സംഭവങ്ങളിലായി പോലീസ് ചാർജ്ജ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...