New Traffic Rules: കാറുകളിൽ 6 എയർബാഗുകൾ നിർബന്ധമാക്കിയതായി നിതിൻ ഗഡ്കരി

രാജ്യത്ത് കാറുകള്‍ക്ക്  6 എയർബാഗുകൾ നിർബന്ധമാക്കിയതായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി  നിതിന്‍ ഗഡ്കരി അറിയിച്ചു.  ഈ തീരുമാനം 2023 ഒക്‌ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. 

Written by - Zee Malayalam News Desk | Last Updated : Sep 29, 2022, 04:10 PM IST
  • കാറുകള്‍ക്ക് 6 എയർബാഗുകൾ നിർബന്ധമാക്കിയതായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി
  • നിയമം അനുസരിച്ച് M-1 കാറ്റഗറി പാസഞ്ചർ കാറുകൾക്കാണ് നിയമംബാധകമാവുക.
New Traffic Rules: കാറുകളിൽ 6 എയർബാഗുകൾ നിർബന്ധമാക്കിയതായി നിതിൻ ഗഡ്കരി

New Delhi: രാജ്യത്ത് കാറുകള്‍ക്ക്  6 എയർബാഗുകൾ നിർബന്ധമാക്കിയതായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി  നിതിന്‍ ഗഡ്കരി അറിയിച്ചു.  ഈ തീരുമാനം 2023 ഒക്‌ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. 

മോട്ടോർ വാഹനങ്ങളിൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരുടെയും, അവരുടെ വാഹനത്തിന്‍റെ വിലയും വേരിയന്‍റും പരിഗണിക്കാതെ അവരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാഗ്പൂരിൽ ഭാരത് വികാസ് പരിഷത്ത് പശ്ചിമ ക്ഷേത്ര സമ്മേളനത്തിൽ സംസാരിക്കവെയാണ് ഗഡ്കരി ഇക്കാര്യം അറിയിച്ചത്.

Also Read:  Road Ministry: സീറ്റ് ബെല്‍റ്റ്‌ ഇട്ടോളൂ, റോഡ്‌ നിയമങ്ങള്‍ കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍  

നിയമം അനുസരിച്ച്  M-1 കാറ്റഗറി പാസഞ്ചർ കാറുകൾക്കാണ് നിയമംബാധകമാവുക. ഡ്രൈവർ സീറ്റിന് പുറമെ എട്ട് സീറ്റുകളിൽ കൂടാത്ത, യാത്ര വാഹനമാണ് എം-1 വിഭാഗത്തില്‍പ്പെടുന്നത്.  

ഈ നിയമം സംബന്ധിച്ച കരട് വിജ്ഞാപനം 2022 ജനുവരി 14ന് സർക്കാർ  പുറപ്പെടുവിച്ചിരുന്നു.  2022 ഒക്‌ടോബർ 1-ന് ശേഷം നിർമ്മിക്കുന്ന കാറ്റഗറി M1 (8 സീറ്റുകൾ വരെ ഉള്ള) വാഹനങ്ങൾക്ക് നിർബന്ധമായും 6 എയർബാഗുകൾ ഉണ്ടായിരിക്കണമെന്ന് ഈ നിയമം അനുശാസിക്കുന്നു.  

വ്യവസായി സൈറസ് മിസ്‌ത്രിയുടെ മരണം റോഡ് സുരക്ഷാ നടപടികളിലേയ്ക്ക് സര്‍ക്കാരിന്‍റെ ശ്രദ്ധ തിരിച്ചു വിടുകയാണ്.  റോഡ് സുരക്ഷാ ആശങ്കകൾ ഉയർന്നതിനെ തുടർന്ന് നിരവധി തീരുമാനങ്ങളാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിയ്ക്കുന്നത്. ട്രാഫിക് നിയമങ്ങള്‍ പരിഷ്കരിക്കുന്നത് മുതൽ പിൻസീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നത് വരെ, പൊതുജനങ്ങളുടെ റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാര്‍ഗ്ഗവും സർക്കാർ ഉപേക്ഷിക്കുന്നില്ല.

സീറ്റ് ബെൽറ്റുകൾ ധരിക്കാത്തവർക്ക് 1,000 രൂപയാണ് നിലവില്‍ പിഴയായി നിശ്ചയിച്ചിരുന്നത്. കാറുകളിൽ  മുന്‍ സീറ്റിലും പിന്‍ സീറ്റിലും  സഞ്ചരിയ്ക്കുന്നവര്‍ക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിരിയ്ക്കുകയാണ്‌.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News