ത്രിപുര: 74 ശതമാനം പോളിങ്

ത്രിപുരയിലെ 59 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു . വൈകിട്ട് നാലുവരെയായിരുന്നു പോളിങ് സമയം. 74 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 

Last Updated : Feb 18, 2018, 06:05 PM IST
ത്രിപുര: 74 ശതമാനം പോളിങ്

അഗര്‍ത്തല: ത്രിപുരയിലെ 59 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു . വൈകിട്ട് നാലുവരെയായിരുന്നു പോളിങ് സമയം. 74 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 

ത്രിപുര സംസ്ഥാനത്തെ 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, വിവിധ ഗിരിവര്‍ഗ പാര്‍ട്ടി സ്ഥാനാര്‍ഥികളും സ്വതന്ത്രരുമടക്കം 257 പേരാണ് ഇവിടെ മത്സരരംഗത്തുള്ളത്. 57 സീറ്റിലാണ് സിപിഐ എം മത്സരിക്കുന്നത്.

രാവിലെ തന്നെ പോളിങ് സ്റ്റേഷനുകളില്‍ കനത്ത തിരക്ക് അനുഭവപ്പെട്ടിരുന്നു .ഒരിടത്ത് സിപിഐ എം സ്ഥാനാര്‍ഥിയുടെ മരണത്തെതുടര്‍ന്ന് തെരഞ്ഞെടുപ്പ് റദ്ദാക്കി. 3214 ബൂത്തുകളിലായി മൊത്തം 25,69,216 വോട്ടര്‍മാരാണ് ആകെ സംസ്ഥാനത്തുള്ളത് . മാര്‍ച്ച്‌ മൂന്നിനാണ് വോട്ടെണ്ണല്‍. ഇതില്‍ 13,05,375 പുരുഷ വോട്ടര്‍മാരും 12,68,027 പേര്‍ സ്ത്രീകളുമാണ് . 47,803. പുതിയ വോട്ടര്‍മാരില്‍ 11 പേര്‍ ഭിന്ന ലിംഗത്തില്‍പ്പെട്ടവരാണ്. 

സിപിഐ എം നേതൃത്വത്തിലുള്ള ഇടതുമുന്നണിയും ബിജെപി- ഐപിഎഫ്ടി സഖ്യവും തമ്മിലാണ് പ്രധാന മത്സരം.

Trending News