കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കിരണ്‍ റിജിജു എത്തും: കണ്ണന്താനം

മഴക്കെടുതിയും കടല്‍ക്ഷോഭവും മൂലമുള്ള പ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്‍റെ നേതൃത്വത്തിലുള്ള സംഘ൦ സംസ്ഥാനത്ത് എത്തുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

Last Updated : Jul 19, 2018, 05:19 PM IST
കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കിരണ്‍ റിജിജു എത്തും: കണ്ണന്താനം

ന്യൂഡല്‍ഹി: മഴക്കെടുതിയും കടല്‍ക്ഷോഭവും മൂലമുള്ള പ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്‍റെ നേതൃത്വത്തിലുള്ള സംഘ൦ സംസ്ഥാനത്ത് എത്തുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് മടങ്ങിയ ശേഷം പ്രധാനമന്ത്രി തന്നെ വിളിച്ചു വരുത്തിയെന്നും എന്തുകൊണ്ട് സര്‍വകക്ഷി സംഘത്തില്‍ ഇല്ലായിരുന്നുവെന്ന് പ്രധാനമന്ത്രി തിരക്കിയതായും അല്‍ഫോണ്‍സ് കണ്ണന്താനം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന്‍റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രി അനുഭാവത്തോടെ പരിഗണിച്ചെന്നും കണ്ണന്താനം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അതേസമയം, കേരളത്തില്‍ നിന്നുള്ള സംഘത്തില്‍ കണ്ണന്താനത്തെ ഉള്‍പ്പെടുത്താതിരുന്നതില്‍ പ്രധാനമന്ത്രി നേരത്തെ മുഖ്യമന്ത്രിയോടടക്കം അതൃപ്തി അറിയിച്ചിരുന്നു.

കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേരളത്തിലേക്ക് സംഘത്തെ അയക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്നസെന്‍റ് എം.പിയെ അറിയിച്ചു. പാര്‍ലമെന്‍റ് സമ്മേളനത്തിനിടെ കേന്ദ്രമന്ത്രിയെ കണ്ടപ്പോഴാണ് ഈ ഉറപ്പ് ലഭിച്ചത്.

കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേരളത്തിലേക്ക് അടിയന്തിരമായി കേന്ദ്ര സംഘത്തെ അയക്കണമെന്ന് കണ്ണന്താനം ഇന്നലെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിനെ നേരിട്ടു കണ്ട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ നിവേദനം ലഭിച്ച ശേഷം നാശനഷ്ടങ്ങള്‍ വിശദമായി വിലയിരുത്തുമെന്നായിരുന്നു ഇതിനുള്ള രാജ്‌നാഥ് സിംഗിന്‍റെ മറുപടി.

കഴിഞ്ഞ ദിവസം കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘത്തെ അയയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി രാജ്‌നാഥ്‌ സിംഗിനെ അറിയിച്ചിരുന്നു.

 

 

Trending News