മുത്തലാഖ് ബില്ലില്‍ രാജ്യസഭയില്‍ ബഹളം; സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം

മുത്തലാഖ് ബില്ലില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 

Last Updated : Jan 3, 2018, 04:09 PM IST
മുത്തലാഖ് ബില്ലില്‍ രാജ്യസഭയില്‍ ബഹളം; സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: മുത്തലാഖ് ബില്ലില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. മുത്തലാഖ് ബില്‍ നാളെ വീണ്ടും പരിഗണിക്കും. 

സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും തൃണമുല്‍ കോണ്‍ഗ്രസും പ്രമേയം അവതരിപ്പിച്ചു. കേന്ദ്രനിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് ബില്‍ രാജ്യ സഭയില്‍ അവതരിപ്പിച്ച ഉടനെ പ്രതിപക്ഷം ബഹളം ആരംഭിച്ചു. പ്രതിപക്ഷ ബഹളം മൂലം സഭ നിറുത്തി വയ്ക്കേണ്ടതായി വന്നു. 

അനാവശ്യ ബഹളം സൃഷ്ടിച്ച് മുത്തലാഖ് ബില്‍ പ്രതിപക്ഷം വൈകിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. ബില്‍ പാസാക്കുന്നത് അഭിമാനപ്രശ്നമായി സ്വീകരിച്ചിരിക്കുന്ന ബി.ജെ.പി എം.പിമാരോട് അടുത്ത രണ്ടു ദിവസം സഭയില്‍ ഹാജരാകണമെന്ന് വിപ്പ് നല്‍കിയിട്ടുണ്ട്. 

ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്സഭ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ പ്രതിപക്ഷവുമായി സമവായത്തിന് ശ്രമിക്കുകയാണ് സര്‍ക്കാര്‍. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിലെ പ്രധാന വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. 

Trending News