ഊര്‍ജിത് പട്ടേല്‍ രാജിവച്ചു

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു. രാജി വ്യക്തിപരമെന്ന് ഊര്‍ജിത് പട്ടേല്‍. 

Last Updated : Dec 10, 2018, 06:00 PM IST
ഊര്‍ജിത് പട്ടേല്‍ രാജിവച്ചു

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു. രാജി വ്യക്തിപരമെന്ന് ഊര്‍ജിത് പട്ടേല്‍. 

കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി മാസങ്ങളായി നിലനിന്ന അഭിപ്രായവ്യത്യാസത്തിന് അങ്ങിനെ വിരാമമായി. 

1990നു ശേഷം കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് രാജിവെക്കുന്ന ആദ്യത്തെ ആര്‍.ബി.ഐ ഗവര്‍ണറായി ഊര്‍ജിത് പട്ടേല്‍.  2019 സെപ്റ്റംബറിലായിരുന്നു പട്ടേലിന്‍റെ കാലാവധി അവസാനിക്കേണ്ടിയിരുന്നത്. 2016 സെപ്റ്റംബര്‍ 4നായിരുന്നു അദ്ദേഹം ചുമതലയേല്‍ക്കുന്നത്. രഘുറാം രാജന് പിന്നാലെയാണ് അദ്ദേഹം റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്.

കേന്ദ്രസര്‍ക്കാരും ആര്‍.ബി.ഐയുമായി നിലനിന്ന പലവിധ അഭിപ്രായ വ്യത്യാസങ്ങളുടെ തുടര്‍ച്ചയാണ് ഊര്‍ജിത് പട്ടേലിന്‍റെ രാജി പ്രഖ്യാപനമെന്നാണ് സൂചന. 

ഭാരതീയ റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മില്‍ പല കാര്യങ്ങളിലും അഭിപ്രായ ഭിന്നതയുള്ളതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 

എന്നാല്‍ അടുത്തിടെ, നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രധാന തര്‍ക്ക വിഷയങ്ങളില്‍ സര്‍ക്കാരും ആര്‍.ബി.ഐയും സമവായത്തിലേക്ക് എത്തിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച  ആവശ്യങ്ങളില്‍ ആര്‍.ബി.ഐ അര്‍ധസമ്മതം മൂളിയതോടെയാണ് സമവായ സാധ്യത തെളിഞ്ഞത്. 

കരുതല്‍ ധന വിനിയോഗം ഉള്‍പ്പെടെയുള്ള തര്‍ക്ക വിഷയങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാനും തീരുമാനമായിരുന്നു. ആര്‍.ബി.ഐയുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കുന്നതുള്‍പ്പെടെ സര്‍ക്കാരിന്‍റെ കടുത്ത സമ്മര്‍ദ്ദം നിലനില്‍ക്കെയായിരുന്നു ഡയറക്ടര്‍ ബോര്‍ഡ് യോഗം. 

അതേസമയം, ചില നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍, സര്‍ക്കാരിന്‍റെ ഫിനാന്‍സ് അക്കൗണ്ട് വിശകലനം ചെയ്ത് സിഎജി നടത്തുകയുണ്ടായി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആര്‍.ബി.ഐ കേന്ദ്ര സര്‍ക്കാരിന് നല്‍കിയത് 2.5 ലക്ഷം കോടി രൂപയാണ്. അതായത് ആര്‍.ബി.ഐ വരുമാനത്തിന്‍റെ 75% സര്‍ക്കാരിന് നല്‍കിയതായി സിഎജി അറിയിക്കുകയുണ്ടായി. 

അതേസമയം, നോട്ട് നിരോധനം സൃഷ്ടിച്ച പ്രശ്നങ്ങള്‍ക്ക് വിശദീകരണം നല്കാന്‍ അദ്ദേഹം പലതവണ പാര്‍ലമെന്‍ററി സമിതിയ്ക്ക് മുന്‍പില്‍ ഹാജരായിരുന്നു. പാര്‍ലമെന്‍ററി പാനലിന് മുന്‍പാകെ അവസാനം പട്ടേല്‍ ഹാജരായപ്പോള്‍ വായ്പ ഘടന പുനഃക്രമീകരണ പദ്ധതികളെക്കുറിച്ച്‌ ചോദ്യങ്ങളുയര്‍ന്നിരുന്നു. നോട്ട് പിന്‍വലിക്കലിനുശേഷം എത്ര പണം മടങ്ങിവന്നു എന്നതിനെപ്പറ്റിയുള്ള വിശദമായ റിപ്പോര്‍ട്ട് റിസര്‍വ് ബാങ്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

അതേസമയം, നോട്ട് നിരോധനവുമായി ബന്ധപ്പെട്ടും ഊര്‍ജിത് പട്ടേലിനുമേല്‍ ചോദ്യമുയര്‍ന്നിരുന്നു. 

.

 

 

 

Trending News