Bride Groom Viral Video: വരണമാല്യം അണിയിക്കുന്നതിന് മുന്‍പ് വരന്‍റെ ഡിമാന്‍ഡ്, ചുംബനം വേണം..! വധു ചെയ്തത് കണ്ടോ? വീഡിയോ വൈറല്‍

വിവാഹ സീസണ്‍  ആയതോടെ സോഷ്യൽ മീഡിയയിൽ വധൂവരന്മാരുമായി ബന്ധപ്പെട്ട വളരെയധികം  വീഡിയോകള്‍ എത്താറുണ്ട്.

Written by - Zee Malayalam News Desk | Last Updated : Dec 30, 2021, 08:22 PM IST
  • ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ഇത്തിരി വ്യത്യസ്തവും മനോഹരവുമാണ്.
  • വരണമാല്യം അണിയിക്കുന്നതിന് മുന്‍പ് വരന്‍ നടത്തിയ ഡിമാന്‍ഡ് ആണ് ഈ വീഡിയോയുടെ കാതല്‍ എന്ന് പറയാം...
Bride Groom Viral Video: വരണമാല്യം അണിയിക്കുന്നതിന് മുന്‍പ് വരന്‍റെ ഡിമാന്‍ഡ്, ചുംബനം വേണം..! വധു ചെയ്തത് കണ്ടോ? വീഡിയോ വൈറല്‍

Bride Groom Viral Video: വിവാഹ സീസണ്‍  ആയതോടെ സോഷ്യൽ മീഡിയയിൽ വധൂവരന്മാരുമായി ബന്ധപ്പെട്ട വളരെയധികം  വീഡിയോകള്‍ എത്താറുണ്ട്.

Bride Groom Video -കളുടെ ഉള്ളടക്കം എന്താണ് എന്നറിയാനുള്ള ആഗ്രഹം കാരണം  ആളുകള്‍ ആവേശത്തോടെ അത് കാണാറുമുണ്ട്.   വധൂവരന്മാരുടെ റൊമാന്റിക് നൃത്തം , പരസ്പരം ഒപ്പിക്കുന്ന ചില തമാശകള്‍,  അങ്ങിനെ പല വീഡിയോകള്‍ അടുത്തിടെ വൈറലായിരുന്നു.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  പ്രചരിക്കുന്ന വീഡിയോ ഇത്തിരി വ്യത്യസ്തവും മനോഹരവുമാണ്. വരണമാല്യം അണിയിക്കുന്നതിന് മുന്‍പ് വരന്‍ നടത്തിയ ഡിമാന്‍ഡ് ആണ് ഈ വീഡിയോയുടെ  കാതല്‍ എന്ന് പറയാം... 

വീഡിയോയില്‍ വരനും വധുവും ‎സ്റ്റേജില്‍ നില്‍ക്കുന്നതായി കാണാം.  പരസ്പരം വരണമാല്യം ചാര്‍ത്തുന്ന ചടങ്ങുകള്‍ ആരംഭിക്കുകയാണ്. അതിഥികളെല്ലാം ആകാംക്ഷയോടെ ഇരുവരെയും ശ്രദ്ധിക്കുന്നു. അപ്പോഴാണ് വരന്‍റെ കുസൃതി നിറഞ്ഞ ആവശ്യം.. വരണമാല്യം അണിയിയ്ക്കുന്നതിന്  മുന്‍പ്  വരൻ വധുവിനോട് പരസ്യമായി ചുംബനം  ആവശ്യപ്പെട്ടു.

വധുവിനോട് വരൻ  ആഗ്യം കാട്ടി  ചുംബനം ആവശ്യപ്പെട്ടതോടെ വേദിക്ക് സമീപം നിന്നവര്‍  വൻ കരഘോഷം മുഴക്കി. എന്നാല്‍, വരന്‍റെ ആവശ്യത്തില്‍ വധു നടത്തിയ പ്രതികരണവും മോശമല്ല. ആദ്യം തലയാട്ടി നിരസിച്ച വധു,  പെട്ടെന്നുതന്നെ നാണത്തോടെ വരന്‍റെ ആവശ്യം നിറവേറ്റി. 

വീഡിയോ കാണാം:- 

സോഷ്യൽ മീഡിയയിൽ ഈ വീഡിയോ എല്ലാവരുടെയും ഹൃദയം കീഴടക്കുകയാണ്. ഈ സുന്ദര നിമിഷം വീഡിയോ പുറത്തുവന്നത് മുതൽ വൈറലായിരിക്കുകയാണ്. വരന്‍റെ Romantic Style ആണ് ഏവരെയും ആകര്‍ഷിച്ചത്.  ഇത് ആ നിമിഷത്തെ  അവിസ്മരണീയമാക്കി എന്ന് വേണം പറയാന്‍... 

witty_wedding എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

വീഡിയോയ്ക്ക് നല്‍കിയിരിയ്ക്കുന്ന ക്യപ്ഷനില്‍ നിന്നും ഒരു  കാര്യം വ്യക്തമാണ്‌. കോളേജ് കാലത്തെ പ്രണയജോഡികള്‍ വിവാഹത്തിലൂടെ ഒന്നിയ്ക്കുകയാണ്....!

സോഷ്യല്‍ മീഡിയയില്‍ ഈ വധൂവരന്മാരുടെ വീഡിയോ വൈറലാകുകയാണ്...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

     

Trending News