viral video: വധുവിന്റെയും വരന്റെയും ഈ ഡാൻസ് കണ്ടാൽ നിങ്ങളും പൊട്ടിച്ചിരിച്ചുപോകും

viral video: ഇൻറർനെറ്റിൽ ഇപ്പോൾ ഒരു വീഡിയോ വൈറലാകുകയാണ്.  വൈറലായ വീഡിയോയിൽ, വരൻ സന്തോഷത്തോടെ സ്വയം മറന്ന് നൃത്തം ചെയ്യുന്നത് കാണാം, ഒപ്പം വധുവിന്റെ ഊർജ്ജസ്വലമായ പ്രകടനകൂടിയായപ്പോൾ വീഡിയോ വൈറലാകുകയാണ്.   

Written by - Ajitha Kumari | Last Updated : Oct 2, 2021, 12:04 PM IST
  • വധുവിന്റെയും വരന്റെയും ഡാൻസ് വൈറലാകുന്നു
  • നൃത്ത പ്രകടനമില്ലാത്ത വിവാഹങ്ങൾ ഇപ്പോൾ അപൂർണ്ണമാണ്
  • വിവാഹം അവരുടെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ ദിവസമാണല്ലോ
viral video: വധുവിന്റെയും വരന്റെയും ഈ ഡാൻസ് കണ്ടാൽ നിങ്ങളും പൊട്ടിച്ചിരിച്ചുപോകും

viral video: നൃത്ത പ്രകടനമില്ലാത്ത വിവാഹങ്ങൾ ഇപ്പോൾ അപൂർണ്ണമാണ് എന്നുവേണം പറയാൻ. മുൻപൊക്കെ ചേട്ടനോ അനിയനോ അനിയത്തിയോ അല്ലെങ്കിൽ കസിൻസ് ഒക്കെയായിരുന്നു ഡാൻസ് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ വരനും വധുവും ചേർന്നാണ് നൃത്ത പ്രകടനം നടത്തുന്നത്.

അതിൽ പല നൃത്തവും വൈറലാകാറുമുണ്ട്‌ (viral video).  വിവാഹം എന്നുപറയുന്നത് അവരുടെ ജീവിതത്തിന്റെ തന്നെ ഏറ്റവും സവിശേഷമായ ദിവസമാണല്ലോ.  അതുകൊണ്ടുതന്നെ അവരുടെ പെർഫോമൻസും അവിസ്‌മരണീയമാകും എന്ന കാര്യത്തിൽ സംശയമില്ലല്ലോ അല്ലെ.  

Also Read: viral video: രാജവെമ്പാലയെ പിടിക്കാൻ ശ്രമിക്കുന്ന ആളുടെ നേർക്ക് പത്തിയുയർത്തി പാമ്പ്! കാണാം

അത്തരം ഒരു വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്. വരൻ സന്തോഷത്തോടെ സ്വയം മറന്ന് നൃത്തം ചെയ്യുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാം.  അതുകണ്ട വധുവിന്റെ ഊർജ്ജസ്വലമായ പ്രകടനമാണ് ഈ വീഡിയോയെ എല്ലാവരിലേക്കും എത്തിച്ചത് എന്നുവേണം പറയാൻ.

വീഡിയോ കാണുമ്പോൾ നമുക്ക് മനസിലാകും ഈ വിവാഹം ഇന്ത്യയ്ക്ക് പുറത്താണ് നടന്നതെന്ന്, എങ്കിലും ഒരു ദേശി സ്റ്റൈൽ ആണ് വിവാഹത്തിന്.  അടിക്കുറിപ്പിൽ നിന്ന് മനസിലാക്കാം വധു ആഫ്രിക്കക്കാരിയാണെന്ന് അതായത് ഇന്ത്യൻ പാരമ്പര്യമനുസരിച്ച് ഇന്ത്യക്കാരനെ വിവാഹം കഴിക്കുന്ന ഒരു ആഫ്രിക്കൻ വധു.  

Also Read: Viral Video: ആട്ടിന്‍കുട്ടിയുടെ പുറത്തിരുന്ന് മള്‍ബറി പഴം തിന്നുന്ന കുട്ടിക്കുരങ്ങന്‍...!! ഓമനത്വം തുളുമ്പുന്ന മനോഹരമായ വീഡിയോയെന്ന് സോഷ്യല്‍ മീഡിയ

ഡാൻസ് ചെയ്യാൻ ആദ്യം തുടങ്ങിയത് വരൻ ആണെങ്കിലും അതുകണ്ട് സ്വയം നിയന്ത്രിക്കാൻ കഴിയാതെ വധു നൃത്തം ചെയ്യുന്നത് നിങ്ങൾക്ക് വിഡിയോയിൽ കാണാം.  

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by shivam (@shivamshivam8450)

 

ശിവംശിവം എന്ന അക്കൗണ്ടിൽ നിന്നുമാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.  ഈ രസകരമായ നൃത്ത വീഡിയോ ഇപ്പോൾ വൈറലാകുകയാണ്.  ഇതുവരെ വീഡിയോയ്ക്ക്  1,92,823 ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News