Viral Video : സാരിയുടുത്ത് തലകുത്തി മറിഞ്ഞ് പെൺകുട്ടിയുടെ ഡാൻസ്; കൈയടിച്ച് സോഷ്യൽ മീഡിയ

Viral Video : പ്രൊഫഷണൽ നർത്തകിയും ജിംനാസ്റ്റും കൂടിയായ മിലി ഇന്റർനാഷണൽ യോഗ ഗോൾഡ് മെഡലിസ്റ്റ് കൂടിയാണ് മിലി.   

Written by - Zee Malayalam News Desk | Last Updated : Apr 11, 2022, 04:18 PM IST
  • സാരി ഉടുത്ത് തലക്കുത്തി മറിയുന്ന ഒരു പെൺകുട്ടിയുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഒപ്പം അടിപൊളിയായി ഡാൻസും കളിക്കുന്നുണ്ട്.
  • മിലി സർക്കാർ എന്ന പെൺകുട്ടിയുടെ ഡാൻസ് വീഡിയോയാണ് ആളുകൾ ഇപ്പോൾ അത്ഭുതത്തോടെ കാണുന്നത്.
  • പശ്ചിമ ബംഗാളിലെ റായ്ഗഞ്ച് സ്വദേശിനിയാണ് മിലി.
Viral Video : സാരിയുടുത്ത് തലകുത്തി മറിഞ്ഞ് പെൺകുട്ടിയുടെ ഡാൻസ്; കൈയടിച്ച് സോഷ്യൽ മീഡിയ

സാരിയുടുത്താൽ നേരെ നടക്കാൻ പോലും ചിലർക്ക് ബുദ്ധിമുട്ടാണ്. അസൗകര്യങ്ങൾ മൂലം സാരി ഉപയോഗിക്കുന്നത് ഒഴിവാക്കുന്ന പെൺകുട്ടികളും ഉണ്ട്. അത്പോലെ തന്നെ സാരിയാണ് സൗകര്യമെന്ന് കരുതുന്ന ചിലയാളുകളും ഉണ്ട്. എന്നാൽ സാരിയുടുത്ത് ഓടാനും ചാടാനും ഒക്കെ ബുദ്ധിമുട്ട് തന്നെയാണ്. ഇപ്പോൾ സാരി ഉടുത്ത് തലക്കുത്തി മറിയുന്ന ഒരു പെൺകുട്ടിയുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഒപ്പം അടിപൊളിയായി ഡാൻസും കളിക്കുന്നുണ്ട്.

മിലി സർക്കാർ എന്ന പെൺകുട്ടിയുടെ ഡാൻസ് വീഡിയോയാണ് ആളുകൾ ഇപ്പോൾ അത്ഭുതത്തോടെ കാണുന്നത്. പശ്ചിമ ബംഗാളിലെ റായ്ഗഞ്ച് സ്വദേശിനിയാണ് മിലി. പ്രൊഫഷണൽ നർത്തകിയും ജിംനാസ്റ്റും കൂടിയായ മിലി ഇന്റർനാഷണൽ യോഗ ഗോൾഡ് മെഡലിസ്റ്റ് കൂടിയാണ് മിലി. ആശാ ഭോസ്‌ലെയുടെ 'മുജെ നൗലാഖ മംഗ്വാ ദേ രേ' എന്ന ഗാനത്തിനാണ് മിലി ഡാൻസ് ചെയ്യുന്നത്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Mili Sarkar (@milisarkar72)

ഡാൻസിങ് ഇൻ സാരി എന്ന അടിക്കുറുപ്പോടെയാണ് മിലി സർക്കാർ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. നിരന്തരമായ പ്രയത്നം കൊണ്ട് മാത്രമാണ് ഇത് ചെയ്യാൻ സാധിക്കുകയുള്ളൂവെന്നാണ് ആളുകൾ പറയുന്നത്, പ്രത്യേകിച്ചും സാരിയിൽ  ഇത് ചെയ്യാൻ ശ്രമകരമാണ്. വീഡിയോ ഷെയർ ചെയ്തതിന് പിന്നാലെ 3000 ത്തിലധികം ലൈക്കും, നിരവധി കമ്മന്റുകളും ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News