Viral Video: നടുറോഡിൽ 500 ന്റെ നോട്ടുമഴ..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോ ഹൈദരാബാദിൽ നിന്നുമുള്ളതാണ്. ഇവിടെ ഒരാൾ ചാർമിനാർ ഗുൽസാർ ഹൗസ് റോഡിന് മുന്നിൽ നിന്ന് എന്താണ് ചെയ്യുന്നതെന്ന് കണ്ടാൽ നിങ്ങളും ശരിക്കും ഞെട്ടും. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

Written by - Ajitha Kumari | Last Updated : Jun 17, 2022, 12:20 PM IST
  • വൈറലാകുന്ന ഈ വീഡിയോ ഹൈദരാബാദിൽ നിന്നുമുള്ളതാണ്
  • ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്
Viral Video: നടുറോഡിൽ 500 ന്റെ നോട്ടുമഴ..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു വ്യക്തി ഹൈദരാബാദിലെ ചാർമിനാർ ഗുൽസാർ ഹൗസ് റോഡിൽ നിന്നുകൊണ്ട് 500 രൂപയുടെ നോട്ടുകൾ ആകാശത്തേക്ക് വാരിയെറിയുന്നത്.  ഇത് കണ്ടുനിന്ന ആരോ ഒരാൾ ഈ വീഡിയോ പകർത്തുകയും അത് പിന്നീട് വൈറലാകുകയുമായിരുന്നു. 10 രൂപ പിച്ചക്കാർക്ക് പോലും കൊടുക്കാൻ മടിക്കുന്ന ഈ കാലത്ത് 500 രൂപയുടെ നോട്ടുകൾ പറത്തുക എന്നത് ശരിക്കും വിചിത്രം തന്നെയാണ്. 

Also Read: റീൽ വീഡിയോ എടുക്കാൻ ശ്രമിച്ചതാ.. കിട്ടി എട്ടിന്റെ പണി! വീഡിയോ വൈറൽ 

വെറും 30 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ സോഷ്യൽ മീഡിയ ആരാധകരുടെ ശ്രദ്ധയിൽ പെട്ടപ്പോഴാണ് സംഭവം വൈറലായത്. മാത്രമല്ല നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ വീഡിയോ ഷെയർ ചെയ്യുകയുമുണ്ടായി. വീഡിയോയിൽ ഹൈദരാബാദിലെ ചാർമിനാറിലെ ഗുൽസാർ ഹൗസ് റോഡിൽ ഒരാൾ 500 ന്റെ നോട്ട് കെട്ടുകൾ ആകാശത്തേക്ക് വാരിയെറിയുകയാണ്. ഇയാൾ നോട്ടുകെട്ടുകൾ വലിച്ചെറിഞ്ഞപ്പോൾ അതുവഴി പോയവർ ഈ വിചിത്ര സംഭവത്തിന്റെ വീഡിയോ പകർത്തി.  മാധ്യമ റിപ്പോർട്ടുകളുടേയും കാഴ്ചക്കാരുടേയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാൾ അടുത്ത പരിചയക്കാരന്റെ കല്യാണത്തിന്റെ സന്തോഷമാണ് ഇത്തരത്തിൽ ആഘോഷിച്ചത് എന്നാണ്.  അതിനായിട്ടാണ് അയാൾ നോട്ട് പറത്തിയത്.  

Also Read: കളി കോഴിയോട്.. കളിക്കാൻ ചെന്ന പൂച്ചയെ പഞ്ഞിക്കിട്ട് പൂവൻ, വീഡിയോ വൈറൽ! 

ഇയാളുടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. ഇതിനെ വിമർശിച്ചുകൊണ്ട് ഒരു ട്വിറ്റർ ഉപയോക്താവ് എഴുതിയത് ഈ നോട്ടുകൾ പാവപ്പെട്ടവർക്ക് സംഭാവന ചെയ്യാനാണ്. മാത്രമല്ല ദേശീയ കറൻസിയോട് അനാദരവ് കാണിച്ചുവെന്നല്ലാതെ ഇതിൽ അഭിമാനിക്കാൻ യാതൊന്നുമില്ലെന്നും കമന്റ് ചെയ്തിട്ടുണ്ട്. വീഡിയോ കാണാം...

 

മറ്റൊരു  ഉപയോക്താവ് പറഞ്ഞത് നിങ്ങളുടെ കയ്യിൽ പാഴാക്കാൻ ഇത്രയധികം പണം ഉണ്ടെങ്കിൽ അത് ആവശ്യമുള്ളവർക്ക് നൽകുക എന്നാണ്.  ഇത് ഒരു അനാഥാലയത്തിന് സംഭാവനയായി നൽകിക്കൂടെയെന്നും ചോദിക്കുന്നുണ്ട്.  ഇത്തരത്തിലുള്ള നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.  വീഡിയോയ്ക്ക് നിരവധി വ്യൂസും ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News