Bride Groom Video: വിവാഹമണ്ഡപത്തില്‍ വച്ച് മധുരം കഴിയ്ക്കാന്‍ നിര്‍ബന്ധിക്കുന്ന വരന്‍, വധുവിന്‍റെ വക ഉഗ്രന്‍ ട്വിസ്റ്റ്‌...!! വീഡിയോ വൈറല്‍

അടുത്തിടെയായി വിവാഹവുമായി ബന്ധപ്പെട്ട  വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലാണ്.  വിവാഹവുമായി ബന്ധപ്പെട്ട  ആചാരങ്ങളും   തമാശകളും ഒപ്പം   അവിചാരിതമായി സംഭവിക്കുന്ന അബദ്ധങ്ങളും   ആളുകള്‍ സോഷ്യല്‍ മീഡിയയില്‍  പോസ്റ്റ് ചെയ്യാറുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jan 7, 2022, 11:25 PM IST
  • വരൻ വധുവിനെ മധുരം കഴിയ്ക്കാന്‍ നിര്‍ബന്ധിക്കുകയാണ്. . മധുരം കഴിക്കാന്‍ താത്പര്യമില്ലാത്ത വധു അത് നിരസിക്കുന്നു.
  • വരന്‍ വിടാന്‍ ഭാവമില്ല.... ദേഷ്യം വന്നപ്പോള്‍ ഒടുവില്‍ വധു ആ കടുംകൈ ചെയ്തു...!!
Bride Groom Video: വിവാഹമണ്ഡപത്തില്‍ വച്ച് മധുരം കഴിയ്ക്കാന്‍ നിര്‍ബന്ധിക്കുന്ന വരന്‍, വധുവിന്‍റെ വക ഉഗ്രന്‍  ട്വിസ്റ്റ്‌...!! വീഡിയോ വൈറല്‍

Bride Groom Video: അടുത്തിടെയായി വിവാഹവുമായി ബന്ധപ്പെട്ട  വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലാണ്.  വിവാഹവുമായി ബന്ധപ്പെട്ട  ആചാരങ്ങളും   തമാശകളും ഒപ്പം   അവിചാരിതമായി സംഭവിക്കുന്ന അബദ്ധങ്ങളും   ആളുകള്‍ സോഷ്യല്‍ മീഡിയയില്‍  പോസ്റ്റ് ചെയ്യാറുണ്ട്. 

വിവാഹം എന്നാല്‍ ഇരു വ്യക്തികള്‍, ഇരു കുടുംബങ്ങള്‍ ചേരുന്ന ആഘോഷമാണ്. അത് ഏതു വിധത്തില്‍ വ്യത്യസ്തമാക്കാം   എന്നാണ് ഇന്ന് ആളുകള്‍ ചിന്തിക്കുന്നത്. വധൂവരന്മാരുടെ നൃത്തം, തമാശകള്‍, കളികള്‍, മറ്റ് വിനോദ പരിപാടികള്‍ എന്നിവ ഉള്‍പ്പെടുത്തി വിവാഹചടങ്ങുകള്‍  കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള മത്സരത്തിലാണ് ഇന്ന് ആളുകള്‍.   

വിവാഹവുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെടുന്നു. എന്നാൽ ഈ വീഡിയോകളിൽ ചിലത് മാത്രമേ ആളുകൾ വീണ്ടും വീണ്ടും കാണാൻ ഇഷ്ടപ്പെടുന്നുള്ളൂ. വധൂവരന്മാരുമായി ബന്ധപ്പെട്ട വീഡിയോകൾ, പ്രത്യേകിച്ച് വിവാഹവുമായി ബാധപ്പെട്ട ഒരു വീഡിയോ  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിക്കുന്നുണ്ട്. 

ഏതൊരു വിവാഹത്തിന്‍റെയും പ്രധാന ആകര്‍ഷണം വധൂവരന്മാര്‍  തന്നെയാണ്.  ഈ വീഡിയോയിലും വ്യത്യസ്തമല്ല. വീഡിയോയില്‍ വരൻ വധുവിനെ  മധുരം കഴിയ്ക്കാന്‍ നിര്‍ബന്ധിക്കുകയാണ്. . മധുരം കഴിക്കാന്‍ താത്പര്യമില്ലാത്ത വധു അത്  നിരസിക്കുന്നു. എന്നാല്‍, വരന്‍ വിടാന്‍ ഭാവമില്ല....   ദേഷ്യം  വന്നപ്പോള്‍ ഒടുവില്‍ വധു ആ കടുംകൈ ചെയ്തു...!! 

വീഡിയോ കാണാം: -

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Bhutni_ke (@bhutni_ke_memes)

സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോ കുറച്ച് നിമിഷങ്ങൾ മാത്രം ദൈർഘ്യമുള്ളതാണ്, പക്ഷേ ആളുകള്‍ക്ക് ഈ വീഡിയോ ഏറെ ഇഷ്ടപ്പെട്ടു.   വിവാഹമണ്ഡപത്തിലിരിയ്ക്കുന്ന വരനും വധുവുമാണ് വീഡിയോയിലെ കഥാപാത്രങ്ങള്‍.  വരന്‍ വധുവിന് മധുരം നല്‍കുകയാണ്.... എന്നാല്‍ വധു അത് നിരസിച്ചു.... വിടാന്‍ ഭാവമില്ലാത്ത വരന്‍ വീണ്ടും വധുവിനെ മധുരം കഴിക്കാന്‍ നിര്‍ബന്ധിച്ചു.  ഇതോടെ  ദേഷ്യം കയറിയ വധു വരന്‍റെ കാലില്‍ ശക്തിയായി നുള്ളി... !!  തികച്ചും അപ്രതീക്ഷിതമായി നല്ലൊരു നുള്ള് കിട്ടിയ വരന്‍ വേദന കൊണ്ട് പുളയുന്നതും വീഡിയോയില്‍ കാണാം ...  

വളരെ വൈറലായ വീഡിയോ  bhutni_ke_memes എന്ന പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും വീഡിയോയിലെ "Love Moment"  ആളുകള്‍ക്ക്  ഏറെ ഇഷ്ടപ്പെട്ടു. വീഡിയോ കണ്ട്  വളരെ വ്യത്യസ്തമായ പ്രതികരണങ്ങളാണ് ആളുകള്‍ നൽകുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

Trending News