Viral Video: 'മണവാളൻ വസീം' ഒറിജിനൽ! വിവാഹ ശേഷം വരനോട് കളിച്ചാൽ ഇങ്ങനിരിക്കും..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ  നിങ്ങൾക്ക് കാണാൻ കഴിയും നിക്കാഹ് കഴിഞ്ഞ ശേഷം വരനോട് തമാശ പറയാൻ ചെന്നയാൾക്ക് കിട്ടിയ മുട്ടൻ പണി. വരന് ദേഷ്യം കോൺട്രോൾ ചെയ്യാൻ പറ്റാത്ത അവസ്ഥ വീഡിയോയിൽ കാണാൻ കഴിയും.  ശേഷം വീഡിയോയിൽ ദൃശ്യമാകുന്നത് ഒന്ന് കാണേണ്ടത് തന്നെയാണ്. 

Written by - Ajitha Kumari | Last Updated : Aug 22, 2022, 02:02 PM IST
  • വിവാഹവുമായി ബന്ധപ്പെട്ട പലതരത്തിലുള്ള ദശലക്ഷക്കണക്കിന് വീഡിയോകൾ ഇന്റർനെറ്റിൽ ലഭ്യമാണ്
  • നിക്കാഹിന് ശേഷം വരനോട് തമാശ കാണിച്ച ഒരു യുവാവിന് പറ്റിയ അമളിയാണ് വീഡിയോയിൽ
Viral Video: 'മണവാളൻ വസീം' ഒറിജിനൽ! വിവാഹ ശേഷം വരനോട് കളിച്ചാൽ ഇങ്ങനിരിക്കും..! വീഡിയോ വൈറൽ

Viral Video: വിവാഹവുമായി ബന്ധപ്പെട്ട പലതരത്തിലുള്ള ദശലക്ഷക്കണക്കിന് വീഡിയോകൾ ഇന്റർനെറ്റിൽ ലഭ്യമാണ്. എല്ലാ ദിവസവും വിവാഹവുമായി ബന്ധപ്പെട്ട ധാരാളം വീഡിയോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യാറുണ്ട് എന്നതാണ് കൂടുതൽ രസകരം. ഇവയിൽ ചിലത് തനതായ ഉള്ളടക്കം കാരണം സോഷ്യൽ മീഡിയയിൽ വന്നയുടനെ വൈറലാകുകയും അത് കുറച്ചുകാലം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ചില വീഡിയോകൾ കാണുമ്പോൾ നമുക്ക് നല്ല രസം തോന്നാം എന്നാൽ ചിലത് കാണുമ്പോൾ കണ്ടു നിൽക്കുന്നവരും ശരിക്ക് പേടിച്ചു പോകും.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതായത് നിക്കാഹിന് ശേഷം വരനോട് തമാശ കാണിച്ച ഒരു യുവാവിന് പറ്റിയ അമളിയാണ് വീഡിയോയിൽ.  ശേഷം കോപിഷ്ഠനായ വരൻ കാണിച്ചത് കണ്ടാൽ ഭയന്നുപോകും.    

Also Read: കുരങ്ങന്മാരുടെ കയ്യിൽ മദ്യക്കുപ്പി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

വൈറലാകുന്ന ഈ വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും  നിക്കാഹുമായി ബന്ധപ്പെട്ട ചടങ്ങുകൾ പൂർത്തിയായതായി. ശേഷം മണവാളൻ  തീൻ മേശയിൽ ഇരിക്കുന്നത് കാണാം. ഒന്നിലധികം സ്വാദിഷ്ടമായ വിഭവങ്ങൾ മണവാളന്റെ മുന്നിൽ നിരത്തിയിരിക്കുന്നതും കാണാം. പെട്ടെന്നാണ് ഒരു യുവാവ് അവിടെയെത്തുന്നതും മണവാളന്റെ അടുത്ത്‌ ഒരു ചെറിയ തമാശ കാണിച്ചതും.  അതായത് ആ യുവാവ്   വരന്റെ മുന്നിൽ വച്ചിരിക്കുന്ന കേക്ക് മുറിച്ച് വരന് കൊടുക്കാൻ ശ്രമിക്കുന്നത് നമുക്ക് കാണാൻ കഴിയും.  എന്നാൽ കേക്ക് വരന് കൊടുക്കുമ്പോൾ വരൻ വായ തുറക്കുമ്പോൾ ആ യുവാവ് കേക്ക് മാറ്റുന്നുണ്ട്. അത് രണ്ടു തവണ ആവർത്തിച്ചപ്പോൾ ദേഷ്യം വന്ന വരൻ  പിന്നെ കാണിച്ചുകൂട്ടിയത് ഒന്ന് കാണേണ്ടത് തന്നെയാണ്.  വരന് കോപം സഹിക്കവയ്യാതെ സീറ്റിൽ നിന്നും എഴുന്നേറ്റ് വഴക്കിടുന്നതും അവിടെയിരുന്നു കേക്കിനെ വലിച്ചെറിയുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. വരന്റെ രൗദ്രരൂപം   കണ്ട് വിവാഹത്തിനെത്തിയവരെല്ലാം ശരിക്കും പേടിച്ചുപോയി. വീഡിയോ കാണുമ്പോൾ നമുക്ക് ഒന്നാന്തരം തല്ലിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ ടൊവിനോയുടെ തല്ലുമാല  സിനിമയാണ് ഓർമ്മവരുന്നത്.  വീഡിയോ കാണാം...

Also Read: നടുറോഡിൽ നൃത്തം ചെയ്ത് തമിഴ് ടിവി അവതാരക പ്രിയങ്ക ദേശ്പാണ്ഡെ, വീഡിയോ വൈറൽ 
 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by memes comedy (@ghantaa)

Also Read: Viral Video: ഒന്ന് തൊട്ടതേയുള്ളൂ... വരനെ പഞ്ഞിക്കിട്ട് വധു..! വീഡിയോ വൈറൽ

എന്തായാലും പിന്നീട് വരനെ എങ്ങനെയൊക്കെയോ സമാധാനിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ ഈ വീഡിയോ വലിയ രീതിയിൽ വൈറലാകുകയാണ്.   ഈ വീഡിയോ ghantaa എന്ന  ഇൻസ്റ്റാഗ്രാം പേജിലൂടെയാണ്‌ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 434 k വ്യൂസും 16.5 k ലൈക്‌സും ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News