Viral Video: വിവാഹ വേദിയിൽ ബോധംകെട്ട് വരൻ, അമ്പരന്ന് വധു..! വീഡിയോ വൈറൽ

Viral Video: സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ വളരെ വേ​ഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായ മാറിയത്.   

Written by - Zee Malayalam News Desk | Last Updated : Dec 9, 2022, 03:57 PM IST
  • വധൂവരന്മാരുമായി ബന്ധപ്പെട്ട ഈ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി ആളുകളാണ് കണ്ടത്.
  • നാലായിരത്തിനടുത്ത് ആളുകൾ ലൈക്കും ചെയ്തിട്ടുണ്ട്.
  • നിരവധി പേർ കമന്റും രേഖപ്പെടുത്തിയിട്ടുണ്ട്.
Viral Video: വിവാഹ വേദിയിൽ ബോധംകെട്ട് വരൻ, അമ്പരന്ന് വധു..! വീഡിയോ വൈറൽ

Viral Video: ദിവസവും പലതരത്തിലുള്ള നിരവധി വീഡിയോകൾ നിറയുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ.  ഇതിൽ വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകളും ഒരുപാട് കാണാറുണ്ട്. ഇവയിൽ ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്.  അത്തരത്തിലുള്ള ഒരു രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുന്നത്. വധൂവരന്മാരുമായി ബന്ധപ്പെട്ടതാണ് വീഡിയോ. കണ്ട് നിൽക്കുന്നവരാണ് അമ്പരപ്പിക്കുന്നതാണ് ഈ ദൃശ്യം. 

വളരെ കുറച്ചു സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ ആണിത്. മണ്ഡപത്തിൽ വരനും വധുവും നിൽക്കുകയാണ്. ഇരുവരുടെയും കയ്യിൽ വരണമാല്യവും ഉണ്ട്. അവർക്കടുത്തായി ബന്ധുക്കളുമുണ്ട്. പെട്ടെന്ന് ഒരാൾ മണ്ഡപത്തിലേക്ക് കയറി വന്ന് വരനോട് സ്വകാര്യമായി എന്തോ പറഞ്ഞിട്ട് പോകുന്നത് കാണാം. ഇതിന് പിന്നാലെ വരൻ ബോധംകെട്ട് വീഴുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയാതെ ചുറ്റുമുള്ളവർ നിൽക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോ കാണാം...

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Are Bhaai (@are_bhaai)

Also Read: Viral Video : 'കല്യാണത്തിന് മുമ്പ് എനിക്ക് ആ കാര്യം വേണം'; വരന്റെ ആവശ്യം കേട്ട് ഞെട്ടി വധുവും ബന്ധുക്കളും, വീഡിയോ വൈറൽ

 

വധൂവരന്മാരുമായി ബന്ധപ്പെട്ട ഈ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി ആളുകളാണ് കണ്ടത്. നാലായിരത്തിനടുത്ത് ആളുകൾ ലൈക്കും ചെയ്തിട്ടുണ്ട്. നിരവധി പേർ കമന്റും രേഖപ്പെടുത്തിയിട്ടുണ്ട്. വരൻ വെള്ളമടിച്ചിട്ടാണ് വേദിയിൽ കയറിയതെന്ന സംശയവും പലർക്കുമുണ്ട്. വൈറലാകുന്ന ഈ വീഡിയോ bihari.broo എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് പങ്കുവെച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News