പശ്ചിമ ബംഗാൾ ഉപതിരഞ്ഞെടുപ്പ്: BJP -1, TMC - 2 മണ്ഡലങ്ങളില്‍ ലീഡ്

പശ്ചിമ ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 3 മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. 

Last Updated : Nov 28, 2019, 11:28 AM IST
  • 2 മണ്ഡലങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസും 1 മണ്ഡലത്തില്‍ ബിജെപിയും ലീഡ് ചെയ്യുകയാണ്.
  • കലിയഗഞ്ച്, കരീംപൂർ, ഖരഗ്പൂർ സർദാർ എന്നീ മണ്ഡലങ്ങളിൽ യഥാക്രമം 77.17%, 81.23%, 67.62% എന്നിങ്ങനെയായിരുന്നു പോളിംഗ്
പശ്ചിമ ബംഗാൾ ഉപതിരഞ്ഞെടുപ്പ്: BJP -1, TMC - 2 മണ്ഡലങ്ങളില്‍ ലീഡ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 3 മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. 

പ്രാഥമിക സൂചനകള്‍ പുറത്തുവരുമ്പോള്‍ 2 മണ്ഡലങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസും 1 മണ്ഡലത്തില്‍ ബിജെപിയും ലീഡ് ചെയ്യുകയാണ്.

രാവിലെ 8മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. 5 മണിയോടെ ഫലപ്രഖ്യാപനം ഉണ്ടാവും. 

പശ്ചിമ ബംഗാളിലെ നിയമസഭാ മണ്ഡലങ്ങളായ കരിംപൂര്‍, ഖരഗ്പൂർ സർദാർ, കലിയഗഞ്ച് എന്നിവിടങ്ങളിലേയ്ക്കാണ് കഴിഞ്ഞ 25ന് ഉപതിരഞ്ഞെടുപ്പ് നടന്നത്. മൂന്ന് മണ്ഡലങ്ങളിലും തൃണമൂൽ ബിജെപി നേരിട്ടുള്ള പോരാട്ടമാണ്. 

കലിയഗഞ്ച്, കരീംപൂർ, ഖരഗ്പൂർ സർദാർ എന്നീ മൂന്ന് നിയോജകമണ്ഡലങ്ങളിൽ നവംബർ 25ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ യഥാക്രമം 77.17%, 81.23%, 67.62% എന്നിങ്ങനെയായിരുന്നു പോളിംഗ്.

കരിംപൂരിൽ ടിഎംസിയുടെ ബിമലേന്ദു റോയ് സിൻഹ 20,251 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. ഖരഗ്പൂർ സർദാറിൽ ടിഎംസിയുടെ പ്രദീപ് സർക്കാർ 23,006 വോട്ടുകൾക്ക് മുന്നിലാണ്. കലിയഗഞ്ചിൽ ബിജെപിയുടെ കമൽ ചന്ദ്ര സർക്കാർ 10347 വോട്ടുകൾക്കാണ് മുന്നിലാണ്.

Also read: ബിജെപി ഉപാദ്ധ്യക്ഷന് മര്‍ദ്ദനം

തിങ്കളാഴ്ച വോട്ടെടുപ്പ് വേളയിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ജയ് പ്രകാശ് മജുംദാറിന് നേരെ അക്രമണം നടന്നിരുന്നു. തൃണമൂൽ കോൺഗ്രസ്, ബിജെപി പ്രവർത്തകർ തമ്മില്‍ സംഘർഷം നിലനിൽക്കെയാണ് ഇന്ന് ഫല പ്രഖ്യാപനം നടക്കുന്നത്.

Trending News