Arvind Kejriwal Arrest: കേജ്‌രിവാള്‍ കസേര ഒഴിയുമോ? ഡല്‍ഹിയ്ക്ക് ലഭിക്കുമോ പുതിയ വനിതാ മുഖ്യമന്ത്രി?

Arvind Kejriwal Arrest:  ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം താന്‍ രാജി വയ്ക്കില്ല എന്നും ജയിലില്‍ ആണെങ്കിലും ശരി അവിടെനിന്നും ഡല്‍ഹി ഭരിയ്ക്കും എന്നാണ് കേജ്‌രിവാൾ പറയുന്നത്. അതുതന്നെയാണ്  ആം ആദ്മി പാർട്ടിയുടെ എല്ലാ നേതാക്കളും അവകാശപ്പെടുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 23, 2024, 12:55 PM IST
  • എല്ലാവരുടെയും മനസില്‍ ഉയരുന്ന ഒരു ചോദ്യം കേജ്‌രിവാൾ രാജിവയ്ക്കേണ്ടി വന്നാല്‍ അദ്ദേഹത്തിന് പകരം ആരാണ് ഡൽഹി മുഖ്യമന്ത്രിയാകുക?
Arvind Kejriwal Arrest: കേജ്‌രിവാള്‍ കസേര ഒഴിയുമോ? ഡല്‍ഹിയ്ക്ക് ലഭിക്കുമോ പുതിയ വനിതാ മുഖ്യമന്ത്രി?

New Delhi: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റ്, ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധ പ്രകടനങ്ങള്‍, രാജ്യ തലസ്ഥാനത്ത് ആകെ മേളമാണ്....  

വ്യാഴാഴ്ച രാത്രി ED അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ വെള്ളിയാഴ്ച്ച കോടതിയില്‍ (PMLA) ഹാജരാക്കിയിരുന്നു. വാദത്തിനിടെ 10 ദിവസത്തെ കസ്റ്റഡിയായിരുന്നു ED അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാല്‍, കോടതി 6 ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്.  അതായത് മദ്യ നയ അഴിമതി, കള്ളപ്പണ കേസ് അന്വേഷണത്തിന്‍റെ ഭാഗമായി  കേജ്‌രിവാള്‍ ഇനി ED കസ്റ്റഡിയില്‍ തുടരും...  

Also Read:  Horoscope Today, March 23: തുലാം രാശിക്കാര്‍ക്ക് ലോട്ടറി!! ഈ രാശിക്കാർ തൊഴിലില്‍ ശ്രദ്ധിക്കുക, ഇന്നത്തെ രാശിഫലം   
 
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ അറസ്റ്റ്... ബഹളം... മുദ്രാവാക്യം... പിന്നെ  രാഷ്ട്രീയം... എല്ലാം അതിന്‍റെ പരകോടിയിലാണ്. ഈ അവസരത്തില്‍ എല്ലാവരുടെയും മനസില്‍ ഉയരുന്ന ഒരു ചോദ്യം കേജ്‌രിവാൾ രാജിവയ്ക്കേണ്ടി വന്നാല്‍ അദ്ദേഹത്തിന് പകരം ആരാണ് ഡൽഹി മുഖ്യമന്ത്രിയാകുക?

Also Read:  Money and Vastu: ഈ സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കൂ, സമ്പത്തിന് കുറവ് വരില്ല    
 
എന്നാല്‍, ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം താന്‍ രാജി വയ്ക്കില്ല എന്നും ജയിലില്‍ ആണെങ്കിലും ശരി അവിടെനിന്നും ഡല്‍ഹി ഭരിയ്ക്കും എന്നാണ് കേജ്‌രിവാൾ പറയുന്നത്. അതുതന്നെയാണ്  ആം ആദ്മി പാർട്ടിയുടെ എല്ലാ നേതാക്കളും അവകാശപ്പെടുന്നത്.  

എന്നാല്‍, ജയിൽ മാന്വൽ അനുസരിച്ച്, ഇത് സാധ്യമല്ലെന്നാണ് വിലയിരുത്തല്‍. കാരണം മുഖ്യമന്ത്രിയുടെ ജോലി പേപ്പറുകളിലും ഫയലുകളിലും ഒപ്പിടുക മാത്രമല്ല, ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുക, മന്ത്രിസഭാ യോഗങ്ങൾ നടത്തുക, നിര്‍ദ്ദേശങ്ങള്‍ നല്‍കുക തുടങ്ങി നിരവധി കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ചുമതലയില്‍ പെടുന്നു. ജയിലിൽ കഴിഞ്ഞുകൊണ്ട് ഇതെല്ലാം  പ്രായോഗികമായി സാധ്യമല്ല. 

ആ അവസരത്തില്‍ ഇനി ഏതെങ്കിലും കാരണവശാല്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടി വന്നാല്‍ ആരായിരിയ്ക്കും അടുത്ത മുഖ്യമന്ത്രി എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. 

അരവിന്ദ് കേജ്‌രിവാൾ അറസ്റ്റിലാകുന്നതിന് മുമ്പ് തന്നെ, ആം ആദ്മി പാർട്ടിയുടെ മൂന്ന് വലിയ നേതാക്കൾ ജയിലിലാണ്, അതിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മുൻ മന്ത്രി സത്യേന്ദർ ജെയിൻ, രാജ്യസഭാ എംപി സഞ്ജയ് സിംഗ് എന്നിവര്‍ ഉൾപ്പെടുന്നു. പാര്‍ട്ടിയുടെ ശക്തരായ നേതാക്കള്‍ ജയിലില്‍ ആയതോടെ നിലവില്‍  ആം ആദ്മി പാർട്ടി നേതൃപ്രതിസന്ധി നേരിടുകയാണ്, ആ അവസരത്തില്‍ അരവിന്ദ് കേജ്‌രിവാള്‍ കൂടി  ജയിലില്‍ ആയതോടെ കനത്ത നേതൃപ്രതിസന്ധിയാണ് പാര്‍ട്ടി നേരിടുന്നത്.

എന്നാൽ, ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍ വിശ്വസിക്കാമെങ്കില്‍  ഇനി അരവിന്ദ് കേജ്‌രിവാളിന് രാജിവയ്ക്കേണ്ടി വന്നാൽ, ഡൽഹിയുടെ കമാൻഡ് വീണ്ടും ഒരു വനിതാ മുഖ്യമന്ത്രിയുടെ കൈകളിലേക്ക് എത്താം...!! 

നിലവില്‍ ആം ആദ്മി പാര്‍ട്ടിയുടെ ശക്തരായ നേതാക്കളില്‍ ഒരാളാണ്  ഡൽഹി സർക്കാരിൽ മന്ത്രിയായ  അതിഷി.  അതിഷിയെ മുഖ്യമന്ത്രിയാക്കുന്നത് സംബന്ധിച്ച് ഏറെ ചർച്ചകൾ നടക്കുന്നുണ്ട്.  വിദ്യാഭ്യാസം, പിഡബ്ല്യുഡി, ധനകാര്യം തുടങ്ങിയ പ്രധാനപ്പെട്ട വകുപ്പുകൾക്കൊപ്പം ഡൽഹി സർക്കാരിന്‍റെ പരമാവധി 14 വകുപ്പുകളും അതിഷിയുടെ കൈവശമുണ്ട്.
 
കൂടാതെ, അരവിന്ദ് കേജ്‌രിവാളുമായി ഏറെ അടുപ്പമുള്ള നേതാക്കളിൽ ഒരാളാണ് അതിഷി. അവർ ആം ആദ്മി പാർട്ടിയുടെ ശക്തമായ വനിതാ മുഖമാണ്. ഡൽഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ വിദ്യാഭ്യാസ മാതൃകയ്ക്ക് പിന്നിൽ അവര്‍ ഒരു  പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.  
 
വര്‍ഷങ്ങളായി രാഷ്ട്രീയ രംഗത്ത് സജീവമാണ് അതിഷി. 2019 ൽ കിഴക്കൻ ഡൽഹിയിൽ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു എങ്കിലും വിജയിക്കാനായില്ല. 2020 ൽ, അതിഷി ആദ്യമായി എംഎൽഎയായി. മനീഷ് സിസോദിയ ജയിലിൽ പോകുകയും മന്ത്രിസഭയിൽ നിന്ന് രാജിവെക്കുകയും ചെയ്തതിന് ശേഷമാണ് അവർ മന്ത്രിയായത്.

മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെപ്പോലെ സർക്കാർ നടത്തിപ്പിൽ കേജ്‌രിവാളിനെ പിന്തുണയ്ക്കുന്നവരില്‍ പ്രധാനിയാണ്‌ അതിഷി. കൂടാതെ, നിലവിലെ മന്ത്രി സഭയില്‍ പ്രധാനപ്പെട്ട 14 വകുപ്പുകള്‍ അതിഷിയാണ് കൈകാര്യം ചെയ്യുന്നത്. 

അതിഷി മുഖ്യമന്ത്രിയായാൽ സുഷമ സ്വരാജിനും ഷീലാ ദീക്ഷിതിനും ശേഷം മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയെ ഡൽഹിക്ക് ലഭിക്കും.  

അതായത്,വരും ദിവസങ്ങളില്‍ അരവിന്ദ് കേജ്‌രിവാൾ രാജിവച്ചാൽ, കേജ്‌രിവാളിന്‍റെ പ്രവർത്തനരീതി നന്നായി അറിയാവുന്ന ഒരു സ്ത്രീയുടെ കൈകളിലേയ്ക്കാണ് സര്‍ക്കാര്‍ ചുമതലകള്‍ എത്തുക എന്ന് സാരം. അതിഷി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ അനൗപചാരികമായി നിരീക്ഷിച്ചുവരികയാണെന്ന് പോലും സൂചനകള്‍ ഉണ്ട്. 

ഈ അവസരത്തില്‍ ഉയര്‍ന്നു വരുന്ന മറ്റൊരു പേരാണ് സുനിത കേജ്‌രിവാൾ. കേജ്‌രിവാളിന്‍റെ പത്നി സുനിത സജീവ രാഷ്ട്രീയത്തിൽ ഇറങ്ങുമോ ഇല്ലയോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന മറ്റൊരു ചോദ്യം.  മുഖ്യമന്ത്രിയുടെ ഓഫീസ് സുനിത കേജ്‌രിവാളിന് കൈകാര്യം ചെയ്യാൻ കഴിയുമോ? സ്രോതസ്സുകൾ വിശ്വസിക്കാമെങ്കിൽ മുൻ ഇന്ത്യൻ റവന്യൂ സർവീസ് ഓഫീസറായ സുനിത, അരവിന്ദ് കേജ്‌രിവാളിനൊപ്പം സർക്കാരിന്‍റെ  പ്രവർത്തനങ്ങൾക്ക് അനൗപചാരികമായി മേൽനോട്ടം വഹിക്കുന്നു. 

ഏകദേശം പത്തുവർഷമായി ഒരു രാഷ്ട്രീയ കുടുംബത്തിന്‍റെ ഭാഗമായതിനാൽ അവരുടെ രാഷ്ട്രീയ ധാരണയെ ചോദ്യം ചെയ്യാൻ കഴിയില്ല. അരവിന്ദ് കേജ്‌രിവാളിന്‍റെ അഭാവത്തിൽ പാർട്ടി പ്രവർത്തകർ അവരുടെ പുതിയ നേതൃത്വം സുനിതയിൽ കാണുന്നു. 

എന്തുകൊണ്ടാണ് ഗോപാൽ റായിയെക്കാളും അതിഷിയെക്കാളും സുനിത കേജ്‌രിവാളിന്‍റെ പേര് ചർച്ചയാകുന്നത്?

സുനിത കേജ്‌രിവാൾ മുഖ്യമന്ത്രിയായാൽ സർക്കാരിന്‍റെ നിയന്ത്രണം കേജ്‌രിവാളിന്‍റെ കുടുംബത്തിനായിരിക്കും. ഇത് കേജ്‌രിവാളിന്‍റെ അഭാവത്തിൽ പോലും, പരോക്ഷമായെങ്കിലും പാർട്ടിയിലും സർക്കാരിലും അരവിന്ദ് കേജ്‌രിവാളിന് നിയന്ത്രണമുണ്ടാകും. സുനിത കേജ്‌രിവാൾ മുഖ്യമന്ത്രിയാകുന്നതുവഴി ഒരു തരത്തിൽ കേജ്‌രിവാൾ സർക്കാർ ഭരിക്കുകയാണെന്ന സന്ദേശം പൊതുജനങ്ങൾക്ക് നേരിട്ട് നൽകും.  ഇതുമാത്രമല്ല, സുനിത കേജ്‌രിവാൾ മുഖ്യമന്ത്രിയാവുന്നതോടെ അരവിന്ദ് കേജ്‌രിവാളിന് പൊതുജന സഹതാപം ലഭിക്കും. ഈ സഹതാപം ഉപയോഗിച്ച് സുനിത കേജ്‌രിവാളിനും സജീവ രാഷ്ട്രീയത്തിൽ ശക്തമായി മുന്നോട്ട് പോകാനാകും.

എന്നാല്‍ സുനിതയെ മുഖ്യമന്ത്രി ആക്കുമ്പോള്‍  ബിജെപി സ്വജനപക്ഷപാതം ആരോപിച്ചേക്കും.  അതിനാല്‍, അതിഷിയെയോ ഗോപാൽ റായിയെയോ മുഖ്യമന്ത്രിയാക്കുമെന്നും സുനിത കേജ്‌രിവാളിന് പാർട്ടി ദേശീയ കൺവീനർ പോലെ ചില സുപ്രധാന ചുമതലകൾ നല്‍കുമെന്നും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്, അങ്ങനെ അവർക്ക് സർക്കാരിന് പുറത്തായിരിക്കുമ്പോഴും പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെയും നിയന്ത്രണം നിലനിർത്താം.  

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News