ഈ തിരഞ്ഞെടുപ്പില്‍ വിവിപാറ്റ് യന്ത്രങ്ങള്‍ ഉപയോഗിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍

Last Updated : May 13, 2016, 10:57 AM IST
ഈ തിരഞ്ഞെടുപ്പില്‍ വിവിപാറ്റ് യന്ത്രങ്ങള്‍ ഉപയോഗിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍

കേരളത്തില്‍ മൊത്തത്തില്‍ 1062 ബൂത്തുകളില്‍ വിവിപാറ്റ് യന്ത്രങ്ങള്‍ ഉപയോഗിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍അറിയിച്ചു. ഇതു വഴി വോട്ടര്‍മാര്‍ക്ക് തങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത് തങ്ങളുടെ സ്ഥാനാര്‍ഥിക്ക് തന്നെയാണ് ഉറപ്പുവരുത്താന്‍ സാധിക്കും. 

സംസ്ഥാനത്ത് 12 അസംബ്ളി മണ്ഡലങ്ങളിലെ തെരഞ്ഞെടുത്ത ബൂത്തുകളിലാണ് വിവിപാറ്റ് വോട്ടിങ് യന്ത്രമുപയോഗിക്കുന്നത്. ഇതു വോട്ടിംഗ് കമ്പാര്‍ട്ട്മെന്റില്‍ ബാലറ്റിനോട് ചേര്‍ന്ന് ഘടിപ്പിക്കും. വോട്ടര്‍മാര്‍ വോട്ട് ചെയ്ത ശേഷം 7 സെകന്‍ഡ്‌ വരെ ഡിസ്പ്ലേയില്‍ സ്ഥാനാര്‍ഥിയുടെ പേരും,സീരിയല്‍ നമ്പരും കൂടാതെ ചിഹ്നം എന്നിവ ഉള്‍പ്പെടുന്ന ഒരു സ്ളിപ് കാണാന്‍ സാധിക്കും. അതിന് ശേഷം സ്ലിപ് മുറിഞ്ഞ് വിവിപാറ്റ് യന്ത്രത്തിലേക്ക് വീഴും. അത് വോട്ടര്‍മാര്‍ക്ക് എടുക്കാന്‍ സാധിക്കില്ല.

കേരളത്തില്‍ കണ്ണൂരില്‍ 33 ബൂത്തില്‍ വിവിപാറ്റ് യന്ത്രങ്ങള്‍ ഉപയോഗിക്കും, കൂടാതെ കോഴിക്കോട് നോര്‍ത്തില്‍ 95, മലപ്പുറത്ത്‌ 92, പാലക്കാട്‌-76,തൃശൂര്‍- 105, എറണാകുളം- 65, തൃക്കാക്കര- 87, കോട്ടയം- 142, ആലപ്പുഴ- 91, കൊല്ലം- 91, കൊല്ലം- 122, വട്ടിയൂര്‍ക്കാവ്- 69, നേമം- 85 എന്നിവിടങ്ങിലാണ് വിവിപാറ്റ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്ന മറ്റു മണ്ഡലങ്ങള്‍

Trending News