Cusat: കളമശ്ശേരി കുസാറ്റിൽ ​ഗാനമേളക്കിടെ ​തിക്കിലും തിരക്കിലും പെട്ട് 4 വിദ്യാർത്ഥികൾ മരിച്ചു

Kalamassery Cussat Accident: ദുരന്തം ടെക്ക് ഫെസ്റ്റിനിടെ ​ഗാനമേള നടന്ന ഓഡിറ്റോറിയത്തിലാണ്. 

Written by - Zee Malayalam News Desk | Last Updated : Nov 25, 2023, 08:31 PM IST
  • 46വിദ്യാർത്ഥികൾക്ക് പരിക്ക്.
Cusat: കളമശ്ശേരി കുസാറ്റിൽ ​ഗാനമേളക്കിടെ ​തിക്കിലും തിരക്കിലും പെട്ട് 4 വിദ്യാർത്ഥികൾ മരിച്ചു

കൊച്ചി: കളമശ്ശേരി കുസാറ്റിൽ  ​തിക്കിലും തിരക്കിലും പെട്ട് 4 വിദ്യാർത്ഥികൾ മരിച്ചു. ​ഗാനമേള നടക്കുന്നതിനിടയിലാണ് അപകടം. 46വിദ്യാർത്ഥികൾക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുരന്തം ടെക്ക് ഫെസ്റ്റിനിടെ ​ഗാനമേള നടന്ന ഓഡിറ്റോറിയത്തിലാണ്. പരിപാടിക്കിടെ ആളുകള്‍ തള്ളിക്കയറിയതാണ് അപകടകാരണം. ക്യാംപിനു പുറത്തു നിന്നുള്ളവരും പരിപാടി കാണാനെത്തിയിരുന്നു. മഴ പെയ്തതോടെ ഇവരെല്ലാവരും പെട്ടെന്ന് ഓഡിറ്റോറിയത്തിലേക്ക് കയറി.

2 ആൺകുട്ടികളും 2 പെൺകുട്ടികളുമാണ് മരിച്ചത്. 4 പേരും ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് തന്നെ മരിച്ചിരുന്നു. മരിച്ചവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. ചവിട്ടു കൊണ്ട് താഴെ വീണതാണ് അപകടത്തിന് കാരണമായത്. വിവിധ ആശുപത്രിയിൽ ആയാണ് പരിക്കേറ്റവർ ഉള്ളത്. പലരുടേയും നില അതീവ ​ഗുരുതരമാണ്. മന്ത്രിമാരായ ആർ ബിന്ദുവും പി രാജീവും കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 2000ത്തിലേറെ കുട്ടികൾ പഠിക്കുന്നതാണ് കുസാറ്റിലെ എഞ്ചിനീയറിങ് കോളേജ്. മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് അവസാന ദിനം ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.

Updating...

Trending News