അ​യ്യ​നെ തൊ​ഴുത്, അനുഗ്രഹവും അരവണയുമായി ​ട്രാന്‍സ്ജെന്‍ഡറുകള്‍ മടങ്ങി!!

അയ്യനെ കണ്ട് മനസുരുകി പ്രാര്‍ത്ഥിച്ച്‌ ട്രാന്‍സ്ജെന്‍ഡേഴ്സ്!! കൊച്ചിയില്‍നിന്നെത്തിയ നാലു ഭി​ന്ന​ലിം​ഗ​ക്കാ​ര്‍ ശ​ബ​രി​മ​ല​യി​ല്‍ ഇന്ന് രാവിലെ ദ​ര്‍​ശ​നം ന​ട​ത്തി. തങ്ങള്‍ അയ്യപ്പഭക്തരാണെന്നും മൂന്നു പേര്‍ നേരത്തേ ദര്‍ശനം നടത്തിയിട്ടുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

Last Updated : Dec 18, 2018, 12:04 PM IST
അ​യ്യ​നെ തൊ​ഴുത്, അനുഗ്രഹവും അരവണയുമായി ​ട്രാന്‍സ്ജെന്‍ഡറുകള്‍ മടങ്ങി!!

പ​ത്ത​നം​തി​ട്ട: അയ്യനെ കണ്ട് മനസുരുകി പ്രാര്‍ത്ഥിച്ച്‌ ട്രാന്‍സ്ജെന്‍ഡേഴ്സ്!! കൊച്ചിയില്‍നിന്നെത്തിയ നാലു ഭി​ന്ന​ലിം​ഗ​ക്കാ​ര്‍ ശ​ബ​രി​മ​ല​യി​ല്‍ ഇന്ന് രാവിലെ ദ​ര്‍​ശ​നം ന​ട​ത്തി. തങ്ങള്‍ അയ്യപ്പഭക്തരാണെന്നും മൂന്നു പേര്‍ നേരത്തേ ദര്‍ശനം നടത്തിയിട്ടുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ചൊവ്വാഴ്ച രാവിലെ പൊലീസ് സുരക്ഷയിലാണ് ഇവര്‍ സന്നിധാനത്തെത്തിയത്. സ്ത്രീ വേഷം ധരിച്ചാണ് ഇവര്‍ മലകയറിയത്. സുരക്ഷാ പ്രശ്നങ്ങളില്ലെന്നും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഇവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും പോലീസ് മുന്‍പ് അറിയിച്ചിരുന്നു. അതേസമയം, പൊലീസ് സുരക്ഷയിലെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്സിനെതിരെ യാതൊരു പ്രതിഷേധവുമുണ്ടായില്ല.

ശബരിമലയില്‍ എത്തുന്നതിന് മുന്‍പ് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി അംഗം ഡി.ജി.പി എ.ഹേമചന്ദ്രനുമായും ഐ.ജി മനോജ് എബ്രഹാമുമായും ഇവര്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. 

ശ​​​​​ബ​​​​​രി​​​​​മ​​​​​ലയില്‍ ദ​​​​​ര്‍​​​​​ശ​​​​​നം നടത്താന്‍ ഭി​ന്ന​ലിം​ഗ​ക്കാ​ര്‍ക്കു ത​​​​​ട​​​​​സ​​​​​മി​​​​​ല്ലെ​​​​​ന്ന് ത​​​​​ന്ത്രി​​​​​യും പ​​​​​ന്ത​​​​​ളം രാ​​​​​ജ​​​​​കു​​​​​ടും​​​​​ബ​​​​​വും കഴിഞ്ഞ ദിവസം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യിരുന്നു. 

 

 

Trending News