Accident: തൃശ്ശൂരിൽ സ്കൂൾ വാൻ ഇടിച്ച്‌ 4 വയസ്സുകരിക്ക്‌ ഗുരുതര പരിക്ക്‌

4 years old girl Accident thrissur: ഗുരുതര പരിക്കേറ്റ കുട്ടിയെ ആദ്യം കുന്നംകുളം മലങ്കര ആശുപത്രിയിലും പിന്നീട്‌ വിദഗ്ദ ചികിത്സക്കയി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. 

Written by - Zee Malayalam News Desk | Last Updated : Sep 15, 2023, 06:49 PM IST
  • വാനിന്റെ അടിയിൽ നിന്നുമാണ്‌ കുട്ടിയെ നാട്ടുകാർ എടുത്തത്‌.
  • റിസയെ സ്കൂളിൽ നിന്ന് കൊണ്ടു വന്ന വാൻ തന്നെയാണ്‌ ഇടിച്ചത്.
Accident: തൃശ്ശൂരിൽ സ്കൂൾ വാൻ ഇടിച്ച്‌ 4 വയസ്സുകരിക്ക്‌ ഗുരുതര പരിക്ക്‌

തൃശ്ശൂർ: സ്കൂൾ വാൻ ഇടിച്ച്‌ 4 വയസ്സുകരിക്ക്‌ ഗുരുതര പരിക്ക്‌. ഇന്ന് വൈകീട്ട്‌ 4 മണിയോടെയാണ്‌ കാട്ടകാമ്പാൽ ചിറക്കലിൽ ആണ് സംഭവം ഉണ്ടായത്. ചിറളയം ബി.സി.എൽ.പി സ്കൂളിലെ വിദ്യാർത്ഥിനിയായ ചിറക്കൽ മേലെയിൽ വീട്ടിൽ ജംഷാദിന്റെ മകൾ 4 വയസ്സുള്ള റിസ ഫാത്തിമക്കാണ് അപകടത്തെ തുടർന്ന് ​ഗുരുതരമായി പരിക്കേറ്റത്‌. റിസയെ സ്കൂളിൽ നിന്ന് കൊണ്ടു വന്ന വാൻ തന്നെയാണ്‌ ഇടിച്ചത്. വാനിൽ നിന്ന് ഇറങ്ങിയ കുട്ടിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങിയതായി സൂചനയുണ്ട്‌. വാനിന്റെ അടിയിൽ നിന്നുമാണ്‌ കുട്ടിയെ നാട്ടുകാർ എടുത്തത്‌. ഗുരുതര പരിക്കേറ്റ കുട്ടിയെ ആദ്യം കുന്നംകുളം മലങ്കര ആശുപത്രിയിലും പിന്നീട്‌ വിദഗ്ദ ചികിത്സക്കയി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News