വിഷു സദ്യവിളമ്പുന്ന ബിജെപിക്കാരുടെ കൈകളിൽ ക്രൂരമായ ക്രൈസ്തവ വേട്ടയുടെ ചോര- എഎ റഹീം ഫേസ്ബുക്കിൽ

ഫെബ്രുവരി 19നു പാർലമെന്റിന് മുന്നിൽ ഇതേ ആവശ്യം ഉന്നയിച്ചു പ്രതിഷേധിക്കാൻ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും എത്തിയത്  

Written by - Zee Malayalam News Desk | Last Updated : Apr 15, 2023, 03:48 PM IST
  • ഡൽഹിയിൽ,ജീവിക്കാനും ആരാധിക്കാനുമുള്ള അവകാശം യാചിച്ചു രാഷ്‌ട്രപതിയെക്കാണാൻ കാത്തുനിൽക്കുന്ന പുരോഹിതർ
  • ഇന്ത്യയിലെ ആശങ്കപ്പെടുത്തുന്ന കാഴ്ചയാണിത്
  • രാഷ്‌ട്രപതി തങ്ങളെ ക്ഷമാപൂർവ്വം കേട്ടെന്നും റഹീം ഫേസ്ബുക്കിൽ
വിഷു സദ്യവിളമ്പുന്ന ബിജെപിക്കാരുടെ കൈകളിൽ ക്രൂരമായ  ക്രൈസ്തവ വേട്ടയുടെ ചോര- എഎ റഹീം ഫേസ്ബുക്കിൽ

ന്യൂഡൽഹി: വിഷുക്കാലത്ത് ക്രൈസ്തവ പുരോഹിതരെ വീട്ടിലേക്ക് ക്ഷണിച്ച ബിജെപി പ്രവർത്തകരുടെ നിലപാടിനെ വിമർശിച്ച് എഎ റഹീം. വിഷുവിന് ക്രൈസ്തവ പുരോഹിതരെ സൽക്കരിക്കുന്ന ബിജെപിയുടെ നാടകം  കേരളത്തിൽ  നടക്കുമ്പോൾ ഡൽഹിയിൽ ജീവിക്കാനുള്ള അവകാശത്തിനായി ഒരു വിഭാഗം  രാഷ്‌ട്രപതിയെ മുന്നിലെന്ന് എഎ റഹീം .

ഫേസ്ബുക്കിലാണ് ഇത് സംബന്ധിച്ച് റഹീം നിലപാട് വ്യക്തമാക്കിയത്. വിഷു സദ്യവിളമ്പുന്ന ബിജെപിക്കാരുടെ കൈകളിൽ ക്രൂരമായ  ക്രൈസ്തവ വേട്ടയുടെ ചോരയാണ് എന്ന് ആരും മറക്കരുതെന്നും റഹീം തൻറെ പോസ്റ്റിൽ പറയുന്നു.

റഹീമിൻറെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

വിഷുവിന് തന്നെ നടന്ന  മറ്റൊരു സന്ദർശനത്തെ കുറിച്ച്.കേരളത്തിൽ വിഷുവിന് ക്രൈസ്തവ പുരോഹിതരെ സൽക്കരിക്കുന്ന ബിജെപിയുടെ  നാടകം നടക്കുമ്പോൾ,ഡൽഹിയിൽ,ജീവിക്കാനും ആരാധിക്കാനുമുള്ള അവകാശം യാചിച്ചു രാഷ്‌ട്രപതിയെക്കാണാൻ കാത്തുനിൽക്കുകയായിരുന്നു ഒരു സംഘം ക്രൈസ്തവ പുരോഹിതർ.

ക്രൈസ്തവർക്കും അവരുടെ ആരാധനാലയങ്ങൾക്കും നേരെ രാജ്യത്ത് വർദ്ധിച്ചുവരുന്ന ആക്രമണങ്ങളുടെ കണക്കുമായി റൈസാന കുന്നുകയറുന്ന ക്രൈസ്തവ പുരോഹിതർ മോദി ഭരിക്കുന്ന ഇന്ത്യയിലെ ആശങ്കപ്പെടുത്തുന്ന കാഴ്ചയാണ്.

രാഷ്‌ട്രപതി തങ്ങളെ ക്ഷമാപൂർവ്വം കേട്ടെന്നും ക്രൈസ്തവർക്കെതിരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിൽ ബഹുമാനപ്പെട്ട രാഷ്‌ട്രപതി ആശങ്ക രേഖപ്പെടുത്തിയെന്നും സന്ദർശനത്തിന് ശേഷം ഡൽഹി എൻസിആർ ക്രിസ്ത്യൻ കമ്മ്യൂണിറ്റി ഇറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.ഇക്കഴിഞ്ഞ ഫെബ്രുവരി 19നു പാർലമെന്റിന് മുന്നിൽ ഇതേ ആവശ്യം ഉന്നയിച്ചു പ്രതിഷേധിക്കാൻ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും എത്തിയത്  കാൽലക്ഷത്തോളം ക്രൈസ്തവ വിശ്വാസികളും പുരോഹിതരുമായിരുന്നു.

ഈ പ്രതിഷേധത്തിന്റെ തുടർച്ചയായാണ് ഇന്ന് ക്രിസ്ത്യൻ പ്രതിനിധിസംഘം രാഷ്ട്രപതിയെ കണ്ടത്. കേരളത്തിൽ വോട്ടിന് വേണ്ടി ക്രിസ്ത്യാനിയ്ക്ക് വിഷു സദ്യവിളമ്പുന്ന ബിജെപിക്കാരുടെ കൈകളിൽ ക്രൂരമായ  ക്രൈസ്തവ വേട്ടയുടെ ചോരയാണ് എന്ന് ആരും മറക്കരുത്.

 

വോട്ടിനു വേണ്ടി ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും അരമനകളിൽ എത്തി ബിജെപി നടത്തുന്നത് രാഷ്ട്രീയ നാടകം മാത്രമാണ്.
ടിവി സ്‌ക്രീനിൽ നിറയ്ക്കാൻ ആവശ്യമുള്ള ഒരു വിഭവം മാത്രമായി ആദരണീയരായ പുരോഹിതരെ ബിജെപിക്കാർ മാറ്റുന്നത് അവരോടുള്ള അങ്ങേയറ്റത്തെ അനാദരവ് കൂടിയാണ്‌.

അതിജീവനത്തിനായി രാജ്യത്തെ ക്രൈസ്തവ സഭാപുരോഹിതരും വിശ്വാസികളും നടത്തുന്ന പോരാട്ടങ്ങൾക്ക് ഹൃദയം നിറഞ്ഞ ഐക്യദാർഢ്യം.രാഷ്ട്രപതിയുമായുള്ള സന്ദർശനത്തിന് ശേഷം ഡൽഹി എൻസിആർ ക്രിസ്ത്യൻ കമ്മ്യൂണിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പ് കമന്റ് ബോക്സിൽ...

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News