പീഡന വെളിപ്പെടുത്തല്‍: രേവതിയ്ക്കെതിരെ പൊലീസില്‍ പരാതി

അഭിഭാഷകനായ ജിയാസ് ജമാലാണ് പരാതി നല്‍കിയത്. 

Updated: Oct 14, 2018, 12:23 PM IST
 പീഡന വെളിപ്പെടുത്തല്‍: രേവതിയ്ക്കെതിരെ പൊലീസില്‍ പരാതി

സിനിമ ഷൂട്ടിങ്ങിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ഡബ്ല്യൂസിസി അംഗം രേവതിയുടെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്ന് പൊലീസില്‍ പരാതി. 

അഭിഭാഷകനായ ജിയാസ് ജമാലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസിന് പരാതി നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ കണ്ടെത്തി കേസെടുക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. 

വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പീഡനവിവരം മറച്ചുവച്ചെന്ന കുറ്റത്തിന് നടി രേവതിക്കെതിരെ കേസെടുക്കണമെന്നും പരാതിയിലുണ്ട്.   

ഡബ്ല്യൂസിസി അംഗങ്ങള്‍ കഴിഞ്ഞദിവസം കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനിടെ പതിനേഴുകാരി പീഡനത്തിന് ഇരയായ വിവരം രേവതി വെളിപ്പെടുത്തിയത്.

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close