നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കോട്ടയം കറുകച്ചാല്‍ സ്വദേശി റോയ് മാമനാണ് ഹര്‍ജി സമര്‍പ്പിച്ചത്.

Last Updated : Sep 13, 2017, 06:04 PM IST
നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കോട്ടയം കറുകച്ചാല്‍ സ്വദേശി റോയ് മാമനാണ് ഹര്‍ജി സമര്‍പ്പിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ്, ജാമ്യം നല്‍കണമെന്ന ആവശ്യവുമായി നാളെ കോടതിയില്‍ പോകാനിരിക്കുകയാണ്. 

ഇതേ കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിര്‍ഷയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. വരുന്ന 18ന് കോടതി വിധി പറയുംവരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

Trending News