നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനി ജയിലില്‍ വെച്ച് ഫോണ്‍ ചെയ്യുന്നതിന്‍റെ നിര്‍ണായക ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

നനടിയെ ആക്രമിച്ച കേസിലെ  മുഖ്യപ്രതി പള്‍സര്‍ സുനി കാക്കനാട് ജയിലിനുള്ളില്‍ വച്ച് ഫോണ്‍ ചെയ്യുന്നതിന്‍റെ നിര്‍ണായക ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.

Last Updated : Jul 4, 2017, 06:33 PM IST
നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനി ജയിലില്‍ വെച്ച് ഫോണ്‍ ചെയ്യുന്നതിന്‍റെ നിര്‍ണായക ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

കൊച്ചി: നനടിയെ ആക്രമിച്ച കേസിലെ  മുഖ്യപ്രതി പള്‍സര്‍ സുനി കാക്കനാട് ജയിലിനുള്ളില്‍ വച്ച് ഫോണ്‍ ചെയ്യുന്നതിന്‍റെ നിര്‍ണായക ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.
 
നേരത്തെ, നടിയെ ആക്രമിച്ച ശേഷം പ്രതിഫലക്കാര്യത്തെക്കുറിച്ച് പള്‍സര് സുനി‍, നാദിര്‍ഷയോട് സംസാരിക്കുന്നത് കേട്ടുവെന്നാണ് ജിന്‍സണ്‍ മൊഴി നല്‍കിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ മുതല്‍ കാക്കനാട് ജയിലില്‍ പോലീസ് പരിശോധന നടത്തിവരികയായിരുന്നു. ഇപ്പോള്‍ ലഭിച്ച തെളിവും ഈ മൊഴിയെ ശരിവയ്ക്കുന്നതാണ്.  

അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഹൈടെക് സെല്ലിലെ വിദഗ്ധരും ചേര്‍ന്നാണ് ദൃശ്യങ്ങള്‍ ഇന്ന് പരിശോധിച്ചത്. പോലീസിന് ലഭിച്ച ദൃശ്യത്തില്‍ ജിന്‍സനെയും വ്യക്തമായി കാണാമെന്നാണ് സൂചന. 

കഴിഞ്ഞ മൂന്ന് മാസത്തെ സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. ഇതോടെ കേസിലെ ഗൂഢാലോചന തെളിയിക്കാന്‍ ശക്തമായ മറ്റൊരു തെളിവുകൂടി പോലീസിന് ലഭിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്.

Trending News