തിരുവനന്തപുരം: നവവധുവിനെ ഭര്‍തൃവീട്ടില്‍ കഴുത്തും കൈഞരമ്പും മുറിഞ്ഞ് മരിച്ച നിലയില്‍ ബാത്ത്‌റൂമില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങുന്നില്ല...
ആതിരയ്ക്ക് രക്തം പേടിയാണെന്നും അതുകൊണ്ടു തന്നെ അവള്‍ ആത്മഹത്യ ചെയ്യില്ലെന്നും ആരോപിച്ച് ആതിരയുടെ അമ്മ രംഗത്ത്...
'
മകള്‍ക്ക് രക്തം പേടിയാണ്. ഒരു മുള്ളു കൊണ്ടാല്‍ പോലും അവള്‍ക്ക് അത് എടുക്കാന്‍ സാധിക്കില്ല, അതുകൊണ്ടു തന്നെ അവള്‍ ആത്മഹത്യ (Suicide) ചെയ്യില്ല', അമ്മ വെളിപ്പെടുത്തി.
അതേസമയം, ആതിരയുടെ കുടുംബത്തിനൊപ്പം ആതിരയുടെ ഭര്‍ത്താവ് ശരത്തിന്‍റെ കുടുംബവും കൊലപാതക സാധ്യത ആരോപിച്ച് രംഗത്തെത്തിയതോടെ സംഭവം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്.
സ്വയം കഴുത്തും കൈ ഞരമ്പുകളും ഒരാള്‍ക്ക് ഒറ്റയ്ക്ക് മുറിക്കാന്‍ കഴിയില്ലെന്നും സംശയങ്ങള്‍ തെളിയണമെന്നും ഭര്‍തൃപിതാവ് പറഞ്ഞു. വീട്ടില്‍ തര്‍ക്കങ്ങളോ മറ്റ് അസ്വാഭാവികതകളോ ഉണ്ടായിരുന്നില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ആത്മഹത്യയാണെന്നാണ് പോലീസ് (Kerala Police) നടത്തുന്ന നിഗമനം. ആത്മഹത്യയാണെന്ന പോലീസിന്‍റെ വിലയിരുത്തലിന് കാരണങ്ങള്‍ പലതാണ്. ഒന്ന്, ആതിരയുടെ ശരീരത്തില്‍ ബലപ്രയോഗം നടന്നതിന്‍റെ അടയാളങ്ങള്‍ ഇല്ല. കഴുത്തിലും കൈത്തണ്ടയിലും കത്തി കൊണ്ടുണ്ടായ മുറിവാണെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും പറഞ്ഞിട്ടുണ്ട്. കൂടാതെ, അകത്തു നിന്ന് പൂട്ടിയ നിലയില്‍ ആയിരുന്നു കുളിമുറിയെന്നതും ആത്മഹത്യയാണെന്ന വാദത്തിന് ബലം നല്‍കുന്നു. കൂടാതെ, സംഭവം നടക്കുന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
Also read: കല്ലമ്പലത്തെ യുവതിയുടെ മരണം: കൊലപാതകമെന്ന് ബന്ധുക്കൾ,കേസന്വേഷണം കൂടുതല്‍ ദിശകളിൽ
വെള്ളിയാഴ്ച ഉച്ചയോടെയാണ് ആതിരയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വര്‍ക്കല വെന്നിക്കോട് ശാന്താമന്ദിരത്തില്‍ ഷാജി - ശ്രീന ദമ്പതികളുടെ മകളായ ആതിരയും മുത്താന സ്വദേശി ശരത്തും തമ്മിലുള്ള വിവാഹം ഒന്നര മാസം മുന്‍പായിരുന്നു.
വെള്ളിയാഴ്ച രാവിലെ ശരത്തും അച്ഛനും ആശുപത്രിയില്‍ പോയിരുന്നു. ശരത്തിന്‍റെ അമ്മ ജോലിക്കായി പുറത്തേക്കും പോയി. ഈ സമയത്തായിരുന്നു ആതിരയുടെ അമ്മ വീട്ടിലെത്തിയത്. വീട്ടില്‍ ആരെയും കാണാതെ സമീപത്തെ വീടുകളില്‍ അന്വേഷിക്കുന്നതിനിടെ ശരത്തും അച്ഛനും എത്തി.
ആതിരയെ കാണാത്തതോടെ ശരത് വീടിനുള്ളിൽ പരിശോധന നടത്തിയപ്പോഴാണ് കുളിമുറി അകത്തുനിന്നും പൂട്ടിയിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. വാതിൽ ചവിട്ടി തുറന്നപ്പോഴാണ് ആതിരയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...