മോശം കാലാവസ്ഥ; ല​ക്ഷ​ദ്വീ​പി​ലേ​ക്കു​ള്ള ക​പ്പ​ൽ സ​ർ​വീ​സ് നിറുത്തി വച്ചു

ബുധനാഴ്ച വരെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​ക​രു​തെ​ന്നു സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Last Updated : Mar 13, 2018, 07:04 PM IST
മോശം കാലാവസ്ഥ; ല​ക്ഷ​ദ്വീ​പി​ലേ​ക്കു​ള്ള ക​പ്പ​ൽ സ​ർ​വീ​സ് നിറുത്തി വച്ചു

കോഴിക്കോട്: കേ​ര​ളാ​തീ​ര​ത്ത് ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റി​നു സാ​ധ്യ​ത​യുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ബേ​പ്പൂ​രി​ൽ​നി​ന്ന് ല​ക്ഷ​ദ്വീ​പി​ലേ​ക്കു​ള്ള ക​പ്പ​ൽ സ​ർ​വീ​സു​ക​ൾ നിറുത്തി വച്ചു. ക​ന​ത്ത​മ​ഴ​യ്ക്കും ക​ട​ൽ​ക്ഷോ​ഭ​ത്തി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ തീ​ര​ങ്ങ​ളി​ൽ​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യ അന്‍പതോളം ബോ​ട്ടു​ക​ൾ ല​ക്ഷ​ദ്വീ​പ് തീ​ര​ത്ത് അ​ടു​പ്പി​ച്ചു

മ​ണി​ക്കൂ​റി​ൽ 65 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ​ടി​ക്കു​മെ​ന്നാ​ണ് കാലാവസ്ഥ വിഭാഗം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ക​ട​ലി​നു​ള്ളി​ൽ കാ​റ്റി​ന്‍റെ വേ​ഗം 65 കി​ലോ​മീ​റ്റ​ർ വ​രെ ആ​യേ​ക്കാം. തി​ര​മാ​ല ര​ണ്ട​ര മു​ത​ൽ മൂ​ന്ന​ര വ​രെ മീ​റ്റ​ർ ഉ​യ​രാ​നും സാ​ധ്യ​ത​യു​ണ്ട്. ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​യി​രി​ക്കുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. 

ബുധനാഴ്ച വരെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​ക​രു​തെ​ന്നു സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി. ശ്രീ​ല​ങ്ക​യ്ക്കു പ​ടി​ഞ്ഞാ​റും ല​ക്ഷ​ദ്വീ​പി​നു കി​ഴ​ക്കും ക​ന്യാ​കു​മാ​രി​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തി​നും പ​ടി​ഞ്ഞാ​റും മാ​ലി​ദ്വീ​പി​ന് സ​മീ​പ​വും ഉ​ള്ള തെ​ക്ക​ൻ ഇ​ന്ത്യ​ൻ ക​ട​ലി​ൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദേശം. 

ക​ന്യാ​കു​മാ​രി​ക്കു തെ​ക്ക് ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദ്ദം കേ​ര​ളാ​തീ​ര​ത്ത് ശ​ക്ത​മാ​കു​ന്ന​താ​യാ​ണ് വി​വ​രം. കഴിഞ്ഞ മൂ​ന്നു​ദി​വ​സ​മാ​യി കനത്ത ജാഗ്രതയിലാണ് കേരള തീരം. 

Trending News