Varkala Beach: ന്യൂ ഇയർ ആഘോഷിക്കാൻ വർക്കലയിലെത്തിയ ബാംഗ്ലൂർ സ്വദേശി മുങ്ങിമരിച്ചു

വർക്കല ഓടയം ബീച്ചിൽ പ്രവർത്തിക്കുന്ന മിറക്കിൾ  ബെ റിസോർട്ടിൽ  ആണ് ഇവർ താമസിച്ചിരുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 31, 2022, 12:36 PM IST
  • റിസോർട്ടിന് സമീപത്തെ ബീച്ചിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു
  • കരയിൽ നിന്നും 50 മീറ്ററോളം അകലെയായിരുന്നു അപകടം
  • യുവാവ് ആസ്മാ രോഗി കൂടിയാണെന്ന് സുഹൃത്തുക്കൾ
Varkala Beach: ന്യൂ ഇയർ ആഘോഷിക്കാൻ വർക്കലയിലെത്തിയ ബാംഗ്ലൂർ സ്വദേശി മുങ്ങിമരിച്ചു

വർക്കല: ന്യൂ ഇയർ ആഘോഷങ്ങൾക്കായി വർക്കലയിലെത്തിയ ബാംഗ്ലൂർ സ്വദേശി കടലിൽ മുങ്ങി മരിച്ചു. ഇന്ന് രാവിലെ ആണ് സംഭവം. അരൂപ് ഡെ (33) ആണ് മരിച്ചത്. ഭാര്യയും സുഹൃത്തുക്കളും അടങ്ങുന്ന 11 അംഗസംഘമായാണ് ന്യൂയർ ആഘോഷങ്ങൾക്കായി വർക്കലയിൽ എത്തിയത്

വർക്കല ഓടയം ബീച്ചിൽ പ്രവർത്തിക്കുന്ന മിറക്കിൾ  ബെ റിസോർട്ടിൽ  ആണ് ഇവർ താമസിച്ചിരുന്നത്.റിസോർട്ടിന് സമീപത്തെ ബീച്ചിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ ഇദ്ദേഹം തിരയിലകപ്പെടുകയായിരുന്നു.ഏകദേശം കരയിൽ നിന്നും 50 മീറ്ററോളം അകലെയായിരുന്നു അപകടം സംഭവിച്ചത്.

മുങ്ങിത്താഴ്ന്ന അരൂപിനെ സുഹൃത്തുക്കളും മത്സ്യത്തൊഴിലാളികളും ചേർന്ന് കരയ്ക്ക് എത്തിച്ചെങ്കിലും  ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന്  വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു എന്നാണ് സുഹൃത്തുക്കളുടെ മൊഴി.യുവാവ് ആസ്മാ രോഗി കൂടിയാണെന്ന് സുഹൃത്തുക്കൾ പറയുന്നു.അയിരൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News