Fish Selling Rule| മീൻ വാങ്ങുന്നവർ സൂക്ഷിക്കുക,മണ്ണ് വിതറിയ മത്സ്യവിൽപ്പനയ്ക്കെതിരെ നടപടി

ഇത്തരത്തിൽ മണ്ണ് വിതറിയ മത്സ്യം കഴിക്കുന്നതോടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുകയും  ചെയ്യും

Written by - Zee Malayalam News Desk | Last Updated : Nov 9, 2021, 12:42 PM IST
  • യാതൊരു കാരണവശാലും മറ്റ് രാസപദാർത്ഥങ്ങൾ ഇതിനായി ഉപയോഗിക്കാൻ പാടില്ല
  • സംസ്ഥാനത്ത് പലയിടങ്ങളിലും മണ്ണ് വിതറിയ മത്സ്യവിൽപ്പന
  • പൊതുജനങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 1800 425 1125 ൽ പരാതികൾ അറിയിക്കാം
Fish Selling Rule| മീൻ വാങ്ങുന്നവർ സൂക്ഷിക്കുക,മണ്ണ് വിതറിയ മത്സ്യവിൽപ്പനയ്ക്കെതിരെ നടപടി

Trivandrum: മീൻ വാങ്ങുന്നവർ അൽപ്പം ശ്രദ്ധിക്കണം. മോശം മത്സ്യം വിൽക്കാൻ പുതിയ തന്ത്രങ്ങൾ പയറ്റുകയാണ് കച്ചവടക്കാർ. ഇത്തരത്തിൽ സംസ്ഥാനത്ത് പലയിടങ്ങളിലും മണ്ണ് വിതറിയ മത്സ്യവിൽപ്പനയുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തി.

ഇത്തരത്തിൽ മണ്ണ് വിതറിയ മത്സ്യം കഴിക്കുന്നതോടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നതിനാൽ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ നിയമം 2006 പ്രകാരം മത്സ്യം കേടാകാതെ സൂക്ഷിക്കുവാൻ ശുദ്ധമായ ഐസ് 1:1 അനുപാതത്തിൽ ഉപയോഗിക്കേണ്ടതാണ്.

ALSO READ: Palarivattom Accident: അൻസിക്കും അഞ്ജനയ്ക്കും പിന്നാലെ ആഷിഖും വിടപറഞ്ഞു

യാതൊരു കാരണവശാലും മറ്റ് രാസപദാർത്ഥങ്ങൾ ഇതിനായി ഉപയോഗിക്കാൻ പാടില്ല. മത്സ്യവല്പന നടത്തുന്നവർ ഭക്ഷ്യ സുരക്ഷാ ലൈസൻസ്/രജിസ്‌ട്രേഷൻ നിർബന്ധമായും എടുക്കണം. 

Also Read: Petrol-Diesel Price: രാജ്യത്തെ ഈ നഗരത്തിലെ ഇന്ധനവില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും..!! പെട്രോളിന് വില വെറും 87.10 രൂപ മാത്രം

സുരക്ഷിതവും ഗുണമേൻമയുള്ളതുമായ മത്സ്യത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനായി പൊതുജനങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 1800 425 1125 ൽ പരാതികൾ അറിയിക്കാമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News